ഫീനിക്സ്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കണ്വന്ഷന് വേദിയില്‍ പ്രതിഷ്ഠിക്കുന്ന വിഗ്രഹം ഇന്ത്യയില്‍ വിവിധ സപ്താഹവേദിയില്‍ സാന്നിധ്യമായിരുന്ന ശ്രീകൃഷ്ണന്റേത്.
പ്രമുഖ സപ്താഹാചാര്യന്‍ മഥുനപ്പള്ളി വാസുദേവന്‍ നമ്പൂതിരിയുടെ തൃശ്ശൂരിലെ ഇല്ലത്തെത്തി കെ എച്ച് എന്‍ എ പ്രസിഡന്റ് ഡോ സതീഷ് അമ്പാടി വിഗ്രഹം ഏറ്റുവാങ്ങി.
പിന്നീട് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിച്ച് പ്രത്യേക പൂജകളും നടത്തിയ ശേഷമാണ് അമേരിക്കയിലേക്ക് കൊണ്ടുവരുന്നത്. ഗുരുവായൂരിലെ പൂജകള്ക്ക്് ഉണ്ണിക്കുട്ടന് നമ്പൂതിരി നേതൃത്വം നല്കി.
കെ എച്ച് എന്‍ എ കോര്‍ഡിനേറ്റര്‍ പി ശ്രീകുമാര്‍, നിഷ അമ്പാടി എന്നിവരും സന്നിഹിതരായിരുന്നു.
പത്തു വര്‍ഷം മുന്‍പ് ഡാളസ് ഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹത്തിനൊപ്പം നിര്‍മ്മിച്ചതാണ് ഈ വിഗ്രഹവും. 26 കിലോ ഭാരം വരുന്ന വെങ്കല വിഗ്രഹം വിവധ സപ്താഹവേദികളില്‍ ഉപയോഗിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: