ബെംഗളൂരു: വടക്കന്‍ കര്‍ണാടകയിലെ ഹുബ്ബള്ളി-ധാര്‍വാഡ്, ബെളഗാവി, കലബുറഗി സിറ്റി കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബെളഗാവിയിലും ഹൂബ്ബള്ളി-ധാര്‍വാഡിലും കാവിക്കൊടി പാറിച്ച് ബിജെപി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച അന്തിമ ഫലങ്ങളില്‍ ഹുബ്ബള്ളി-ധാര്‍വാഡ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി 39 വാര്‍ഡുകളിലും കോണ്‍ഗ്രസ് 33 വാര്‍ഡുകളിലും സ്വതന്ത്രര്‍ ആറ്, ജെഡിഎസ് ഒന്നിലും എഐഎംഐഎം മൂന്നും വിജയിച്ചു.
ബെളഗാവി സിറ്റി കോര്‍പ്പറേഷനില്‍ ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. അവിടെ 24 വാര്‍ഡുകളില്‍ ബിജെപി വിജയിച്ചു. ഏഴ് വാര്‍ഡുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു. ആറ് വാര്‍ഡുകളില്‍ സ്വതന്ത്രരും ഒരു വാര്‍ഡില്‍ എഐഎംഐഎമ്മും വിജയിച്ചു.
കലബുറഗിയില്‍ 55 സീറ്റുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 23 ഇടങ്ങളിലും കോണ്‍ഗ്രസ് 27 സീറ്റിലും ജയിച്ചു. ജനതാ ദള്‍ നാല് സീറ്റിലും സ്വതന്ത്രന്‍ ഒരു സീറ്റിലും ജയിച്ചു. വോട്ടെണ്ണല്‍ നടന്ന എല്ലാ കേന്ദ്രങ്ങളിലും കര്‍ശന പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. എല്ലാ റൗണ്ടിനുശേഷവും തെരഞ്ഞെടുപ്പ് ഓഫീസര്‍ ഫലങ്ങള്‍ പ്രഖ്യാപിച്ചു. സ്ഥാനാര്‍ത്ഥികളെയും അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാരെയും മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളു. കൊവിഡ് മാനദണ്ഡങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലുണ്ടായിരുന്നവര്‍ കര്‍ശനമായി പാലിച്ചിരുന്നു.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മൂന്ന് കോര്‍പ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ മൂന്നിനാണ് നടന്നത്. 55 വാര്‍ഡുകളുള്ള കലബുറഗി സിറ്റി കോര്‍പ്പറേഷനില്‍ 300 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നു. 82 വാര്‍ഡുകളുള്ള ഹുബ്ബള്ളി ധാര്‍വാഡ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 420 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നു. 58 വാര്‍ഡുകളുള്ള ബെളഗാവി കോര്‍പ്പറേഷനായി 385 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: