തമിഴ്നടന്‍ കാര്‍ത്തിക്കിന്റെ പുതിയ ചിത്രം സൂര്യയും ജ്യോതികയുടേയും 2ഡി എന്റര്ടെയിന്മെന്റ്സ് നിര്‍മാണം ചെയ്യും. വിരുമന്‍ എന്ന് പേര് നല്കിയ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കും.
‘കൊമ്പന്’ എന്ന ചിത്രത്തിന്റെ വിജയ ചിത്രത്തിന് ശേഷം കാര്‍ത്തിയും മുത്തയ്യയും വീണ്ടും ഒന്നിക്കുകയാണ്. കഴിഞ്ഞദിവസം ചെന്നൈയില്‍ ചിത്രത്തിന്റെ പൂജ നടന്നു. ഷൂട്ടിങ് സെപ്തംബര്‍ 18 മുതല്‍ തേനിയില്‍ നടക്കും. സംവിധായകന് ശങ്കറിന്റെ മകള്‍ അതിഥി ഷങ്കറാണ് നായിക.
രാജ്കിരണ്, പ്രകാശ് രാജ്, സൂരി എന്നിവര്‍ക്കൊപ്പം തെന്നിന്ത്യന്‍ സിനിമയിലെ മറ്റു പ്രമുഖര്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഗ്രാമീണ പശ്ചത്തലത്തിലുള്ള വിരുമന്‍ വൈകാരികമായ ആക്ഷന്‍ എന്റര്‍ടൈനറായിരിക്കും. എസ്.കെ. ശെല്വകുമാര് ഛായഗ്രഹണവും യുവന് ഷങ്കര്‍രാജ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. രാജശേഖര്‍ കര്‍പ്പൂര സുന്ദരപാണ്ഡ്യനാണ് സഹ നിര്‍മ്മാതാവ്. വാര്‍ത്താ വിതരണം: സി.കെ. അജയ് കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: