ന്യൂ ഡല്‍ഹി: 2021 സെപ്റ്റംബര്‍ 6 മുതല്‍ 10 വരെ നടക്കുന്ന ഓസിന്‍ഡെക്സ് (AUSINDEX) നാലാം പതിപ്പില്‍ ഇന്ത്യന്‍ നാവികസേനയുടെ INS ശിവാലിക്, കദമത്ത് എന്നീ യുദ്ധക്കപ്പലുകള്‍ ഉള്‍പ്പെടുന്ന സംഘം പങ്കെടുക്കുന്നു.
മലബാര്‍ നാവിക അഭ്യാസത്തില്‍ പങ്കെടുത്ത, ഓസ്ട്രേലിയന്‍ നാവികസേനയുടെ ആന്സാഗ് വിഭാഗത്തില്‍പ്പെട്ട യുദ്ധക്കപ്പല്‍ ആയ HMAS വാര്മുങ്കയും ഈ സംയുക്ത നാവിക അഭ്യാസത്തിന്റെ ഭാഗമാണ്.
ഇരു നാവികസേനകളുടെയും കപ്പലുകള്‍, അന്തര്‍വാഹിനികള്‍, ഹെലികോപ്റ്ററുകള്‍, ദീര്‍ഘദൂര സമുദ്ര പര്യവേക്ഷണ നിരീക്ഷണ വിമാനങ്ങള്‍ എന്നിവ തമ്മിലുള്ള വ്യോമ-സമുദ്ര ഉപരിതല-സമുദ്രാന്തര്‍ഭാഗ അഭ്യാസങ്ങള്‍ ഓസിന്ഡെക്സ്ന്റെ നിലവിലെ പതിപ്പില്‍ ഉള്‍പ്പെടുന്നു.
സംയുക്ത നാവിക അഭ്യാസത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ നാവികസേനാ കപ്പലുകള്‍ INS ശിവാലിക് , കദ മത്ത് എന്നിവ അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ തദ്ദേശീയമായി രൂപകല്പന ചെയ്ത് നിര്‍മ്മിച്ചവയാണ്. ഗൈഡഡ് മിസൈല്‍ സ്റ്റെല്‍ത്ത് ഫ്രിഗേറ്റാണ് ശിവാലിക്. ശത്രുരാജ്യങ്ങളുടെ അന്തര്‍വാഹിനികളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ INS കദമത്തിന് കഴിയും. കിഴക്കന്‍ നാവിക കമാന്‍ഡിന് കീഴില്‍, വിശാഖപട്ടണത്ത് ഉള്ള ഇന്ത്യന്‍ നാവികസേനയുടെ കിഴക്കന്‍ ഫീറ്റിന്റെ ഭാഗമാണ് ഇവ.
2015 ല്‍ ഒരു ഉഭയകക്ഷി നാവിക അഭ്യാസം എന്ന രീതിയില്‍ തുടക്കം കുറിച്ച ഓസിന്‍ഡെക്സ്, കഴിഞ്ഞ കുറച്ച് കാലം കൊണ്ട് ഏറെ വളര്‍ച്ച പ്രാപിച്ചിട്ടുണ്ട്. 2019 ല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നടന്ന മൂന്നാം പതിപ്പില്‍ അന്തര്‍വാഹിനി പ്രതിരോധ അഭ്യാസങ്ങളും ആദ്യമായി ഉള്‍പ്പെടുത്തിയിരുന്നു.
മികച്ച പ്രവര്‍ത്തനങ്ങളില്‍ നിന്നും പരസ്പരം അനുഭവം നേടാനും, സമുദ്ര സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നടപടികള്‍ സംബന്ധിച്ച് ഒരു പൊതുധാരണ വികസിപ്പിക്കാനും, മറ്റു രാജ്യത്തിന്റെ നാവിക സേനയുടെ പ്രവര്‍ത്തനം സംബന്ധിച്ച അറിവ് വളര്‍ത്താനും സംയുക്ത നാവിക അഭ്യാസത്തിന്റെ നാലാം പതിപ്പ് വഴിതുറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: