കണ്ണൂര്‍: യൂണിയന്റെ വാട്സ്ആപ് ഗ്രൂപ്പില്‍ കേരളബാങ്ക് ചെയര്മാന് ഗോപി കോട്ടമുറിക്കലിനെ വിമര്‍ശിച്ചതിന് വനിതാ ജീവനക്കാരെ സ്ഥലം മാറ്റി. ജീവനക്കാരുടെ ആഭ്യന്തര വാട്സ് ആപ്പ് ഗ്രൂപ്പില്‍ കമന്റിട്ടതിനാണ് പ്രതികാര നടപടി. വനിതാ ജീവനക്കാരെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ ജനറല്‍ മാനജരുടെ ഓഫിസിന് മുന്പില് കുത്തിയിരുപ്പ് സമരം നടത്തി. കേരളാ ബാങ്ക് കണ്ണുര്‍ റീജ്യനല്‍ ഓഫിസിന് മുന്പില് ഇന്നു രാവിലെ പതിനൊന്നു മണിയോടെ ഡിസ്ട്രിക്റ്റ് ബാങ്ക് എം പ്ളോയ്ഴ്സ് ഫെഡറേഷന് (ബെഫി) യുടെ നേതൃത്വത്തില്‍ മണിക്കൂറുകളോളം കുത്തിയിരുപ്പ് സമരം നടത്തിയത്.
കേരള ബാങ്ക് കാസര്‍കോട് മെയിന്‍ ബ്രാഞ്ച് സീനിയര്‍ മാനേജര്‍ സി ഗീതയെ പാപ്പിനിശേരിയിലേക്കും സീതാംഗോളിയില്‍ അസി. മാനേജരായി ജോലി ചെയ്തുവരികയായിരുന്ന വി.ലീനയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ബ്രാഞ്ചിലേക്കുമാണ് സ്ഥലം മാറ്റിയത്. ജീവനക്കാര്‍ മാത്രമുള്ള വനിതാ സബ് കമ്മിറ്റിയുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ അഭിപ്രായം പ്രകടനം നടത്തിയതിന് ജനാധിപത്യവിരുദ്ധമായാണ് കേരളാ ബാങ്ക് മാനേജ്മെന്റ് ഭരണസമിതി വനിതാ ജീവനക്കാരെ സ്ഥലം മാറ്റിയ തെന്ന് ഫെഡ റേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.ആര് സരളാ ഭായ് ആരോപിച്ചു.
കൊവിഡ് കാലത്ത് അന്യായമായി ജീവനക്കാരെ സ്ഥലം മാറ്റരുതെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം അട്ടിമറിക്കുകയാണ് മാനേജ്മെന്റ് സീതാംഗോളി ബ്രാഞ്ചില്‍ നിന്നും സ്ഥലം മാറ്റിയ ലീന വിധവയായ സ്ത്രീയാണ് ഇവര്‍ക്ക് രണ്ടു കുഞ്ഞുങ്ങളുണ്ട്. ജിവനക്കാരുടെ ട്രാന് ഫര് പോളിസി ഇനിയും കേരള ബാങ്കില്‍ ചര്‍ച്ച ചെയ്തിട്ടില്ല.
അതിന് മുന്‍പെടുത്ത ഈ തീരുമാനം ജനാധിപത്യവിരുദ്ധവും പ്രതികാരബുദ്ധിയോടെയുള്ളതുമാണെന്ന് സരളാ ഭായ് പറഞ്ഞു. ജീവനക്കാരുടെ സ്ഥലം മാറ്റത്തില്‍ പുനര്‍വിചിന്തനമുണ്ടായില്ലെങ്കില്‍ വരാനിരിക്കുന്ന ദിവസങ്ങളില്‍ സമരം ശക്തിപ്പെടുത്തുമെന്ന് അവര്‍ മുന്നറിയിപ്പു നല്കി. പ്രതിഷേധ സമരത്തിന് ഫെഡറേഷന് ജില്ലാ സെക്രട്ടറി പി.എം മോഹനന് കാസര്‍കോട് ജില്ലാ സെക്രട്ടറി സി.രാജന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: