കൊച്ചി: ഇന്ത്യന്‍ നാവിക സേനയുടെ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് ബോംബിട്ടു നശിപ്പിക്കുമെന്ന് ഭീഷണി. കൊച്ചി കപ്പൽശാലയ്ക്ക് ഇ-മെയിൽ വഴിയാണ് അജ്ഞാത സന്ദേശം ലഭിച്ചത്. കപ്പൽശാല നൽകിയ പരാതയിൽ എറണാകുളം സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതോടൊപ്പം വിവിധ കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭിച്ചതായാണ് വിവരം.
ഐഎന്‍എസ് വിക്രാന്ത് അവസാന ഘട്ട പരീക്ഷണങ്ങള്‍ക്കു ശേഷമുള്ള അന്തിമ മിനുക്കുപണികളിലാണ്. ഇതിനിടെയാണ് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തിന് പിന്നില്‍ ഭീകര ബന്ധമുണ്ടോ എന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്. വിഷയം കേന്ദ്ര ഏജന്‍സികള്‍ വളരെ ഗൗരവമായിട്ടാണ് കാണുന്നത്. കപ്പല്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കെ അഫ്ഗാന് പൗരന് കപ്പല്‍ശാലയില്‍ ജോലി ചെയ്തത് വിവിധ അന്വേഷണ ഏജന്‍സികള്‍ നേരത്തെ പരിശോധിച്ചിരുന്നു.
ഇയാള്‍ക്ക് ഭീകര ബന്ധമുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കില്‍ പോലും, പാകിസ്ഥാനില്‍ ജോലി ചെയ്തെന്ന് കണ്ടെത്തിയത് സംശയത്തിനിടയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: