കാബൂള്‍: അഫ്ഗാനിസ്ഥാന് പിടിച്ചടക്കിയെന്ന് പ്രഖ്യാപിച്ച് വിജയമാഘോഷിക്കുമ്പോഴും പഞ്ചശീര്‍ പ്രവിശ്യ താലിബാന്റെ ശവപ്പറമ്പാകുന്നു. താലിബാന് ഭീകരര്‍ക്കെതിരേ കനത്ത പോരാട്ടമാണ് വടക്കന്‍ സഖ്യസേന നടത്തുന്നത്. 600 താലിബാനികളെ വധിച്ചു, ആയിരം പേരെ പിടികൂടിയതായി വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
എഴുനൂറിലേറെ താലിബാനികളെ വധിച്ചതായി വടക്കന്‍ സഖ്യസേന വക്താവ് ഫഹിം ദസ്തി ട്വീറ്റ് ചെയ്തു. താലിബാന് വലിയ പ്രതിസന്ധിയിലാണ്. പ്രവിശ്യയില്‍ മൈനുകള്‍ വ്യാപകമായി കുഴിച്ചിട്ടിട്ടുള്ളതിനാല്‍ താലിബാന് പ്രതിരോധത്തിലാണ്. അതേസമയം പോരാട്ടം തുടരുകയാണെന്നാണ് താലിബാന് പറയുന്നത്. കാബൂളിന് 90 മൈല്‍ വടക്ക് ഹിന്ദുകുഷ് പര്‍വതനിരകളായ പഞ്ചശീര്‍ താഴ്വര താലിബാന് ഭീകരര്ക്കെന്നും വെല്ലുവിളിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: