കോഴിക്കോട് : നിപ്പ ബാധിച്ച് മരിച്ച 12 വയസ്സുകാരന്റെ അമ്മയ്‌ക്കും നിപയുടെ ലക്ഷ്ണമായ പനി കണ്ടുതുടങ്ങി. നേരിയ പനി അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
കുട്ടിയുടെ അമ്മ ആരോഗ്യപ്രവര്‍ത്തകരുടെ കര്‍ശന നിരീക്ഷണത്തിലാണ്. നേരത്തെ കുട്ടിയുമായി സമ്പർക്കത്തിലേർപ്പെട്ട രണ്ട് ആരോഗ്യപ്രവർത്തകർ നിപ ലക്ഷ്ണം കാണിച്ചതിനെ തുടര്‍ന്ന് ചികിത്സയിലാണ്. ഇതിന് പിന്നാലെയാണ് കുട്ടിയുടെ അമ്മയ്‌ക്കും പനി അനുഭവപ്പെട്ടത്.
ഇതിനിടെ കുട്ടിയുടെ വിശദമായ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു.കൂട്ടുകാര്‍ക്കൊപ്പം കളിച്ചതുള്‍പ്പെടെ കുട്ടി ആരൊക്കെയുമായി ബന്ധം പുലര്‍ത്തിയെന്നതിന്റെ വിശദവിവരങ്ങള്‍ ഈ റൂട്ട് മാപ്പിലുണ്ട്. ആഗസ്റ്റ് 27 മുതൽ സെപ്തംബർ 1 വരെയുള്ള കുട്ടിയുടെ റൂട്ട് മാപ്പാണ് പുറത്തുവിട്ടിരിക്കുന്നത്.
പനിയെയും ആരോഗ്യപ്രശ്‌നങ്ങളെയും തുടർന്ന് ഓഗസ്റ്റ് 29 ന് കുട്ടി എരഞ്ഞിമാവിലെ ഡോ. മുഹമ്മദ്‌സ് സെൻട്രൽ എന്ന സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. അടുത്ത ദിവസം മുക്കം, ഓമശ്ശേരി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളും കുട്ടി സന്ദർശിച്ചിരുന്നു. അന്നേ ദിവസം ഉച്ചയോടെ കുട്ടി മെഡിക്കൽ കോളേജിൽ എത്തി. അവിടെ വെന്‍റിലേറ്റർ സൗകര്യം ഇല്ലാത്തതിനെ തുടർന്ന് സെപ്തംബർ ഒന്നിന് കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: