Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ആനിയമ്മയുടെ വെളിപാടുകള്‍

ആറളത്തുകാരി ആനിയമ്മ അളമുട്ടിയപ്പോഴാണ് പിണറായിപ്പോലീസിനെതിരെ ഉറഞ്ഞുതുള്ളുന്നതെന്നാണ് അണിയറ വര്‍ത്തമാനം. കേരളത്തിലെ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നത് ഇടതുപക്ഷത്തിന്റെ ഭരണകാലത്ത് പുത്തരിയല്ലെന്ന് ആനിയമ്മയ്‌ക്ക് അറിയാത്തതല്ല. പാര്‍ട്ടിക്കകത്തും പീഡനങ്ങള്‍ക്ക് കുറവില്ലാത്ത ഒരു പ്രത്യേകതരം സംവിധാനമാണത്. പീഡിപ്പിക്കുന്നവനെത്തന്നെ സ്ത്രീസുരക്ഷ ആവശ്യപ്പെട്ടുള്ള സമരം നയിക്കാന്‍ നിയോഗിക്കാനും മടി കാണിക്കാത്ത പാര്‍ട്ടിയാണത്.

എം. സതീശന്‍ by എം. സതീശന്‍
Sep 5, 2021, 05:00 am IST
in Article

ആറളത്തുകാരി ആനിയമ്മ അളമുട്ടിയപ്പോഴാണ് പിണറായിപ്പോലീസിനെതിരെ ഉറഞ്ഞുതുള്ളുന്നതെന്നാണ് അണിയറ വര്‍ത്തമാനം. കേരളത്തിലെ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നത് ഇടതുപക്ഷത്തിന്റെ ഭരണകാലത്ത് പുത്തരിയല്ലെന്ന് ആനിയമ്മയ്‌ക്ക് അറിയാത്തതല്ല. പാര്‍ട്ടിക്കകത്തും പീഡനങ്ങള്‍ക്ക് കുറവില്ലാത്ത ഒരു പ്രത്യേകതരം സംവിധാനമാണത്. പീഡിപ്പിക്കുന്നവനെത്തന്നെ സ്ത്രീസുരക്ഷ ആവശ്യപ്പെട്ടുള്ള സമരം നയിക്കാന്‍ നിയോഗിക്കാനും മടി കാണിക്കാത്ത പാര്‍ട്ടിയാണത്.  

പെണ്ണുള്ളിടത്ത് പീഡനം സ്വാഭാവികമാണെന്ന് തമാശിച്ച ഒരു മുഖ്യമന്ത്രിയെ സംഭാവന ചെയ്ത പാര്‍ട്ടിയാണത്. അട്ടപ്പാടിയിലെ വനവാസി സ്ത്രീകളെ കുറിച്ച് അശഌലം പറഞ്ഞ നിയമമന്ത്രിയുണ്ടായിരുന്ന പാര്‍ട്ടിയാണത്. ഒളിക്യാമറകളില്‍ കുടുങ്ങിയ പാര്‍ട്ടി സെക്രട്ടറിമാര്‍ ഇപ്പോഴും കൊടി പിടിക്കുന്ന പാര്‍ട്ടിയാണത്. ഉടുമ്പന്‍ചോലയിലെ മണിയാശാനെപ്പോലുള്ളവര്‍ പ്രായം പോലും വകവെക്കാതെ അസഭ്യം പൊതുവേദിയില്‍ അംഗചേഷ്ടകളോടെ ആടിത്തിമിര്‍ക്കുന്ന പാര്‍ട്ടിയാണത്. തെറ്റയിലും ഗണേശനും മുതല്‍ ശശീന്ദ്രന്‍ വരെ മന്ത്രിയും എംഎല്‍എയുമൊക്കെയായി സദാചാരം വിളമ്പുന്ന പാര്‍ട്ടിയാണത്. അതുംപോരാഞ്ഞും വിഐപികളും വിവിഐപികളും നിറയെ ഉള്ള പാര്‍ട്ടി. പീഡനത്തിന്റെ തീവ്രത അളക്കുന്ന മാപിനി സ്വന്തമായുള്ള സിഐഡികള്‍ നേതാക്കന്മാരായ പാര്‍ട്ടി. അമ്മാതിരിയൊരു പാര്‍ട്ടിയുടെ കൂടെ ഉണ്ടുറങ്ങി കാലക്ഷേപം കഴിക്കുന്ന സിപിഐയുടെ മഹിളാസംഘടനാ നേതാവിന് ഇപ്പോള്‍ പൊടുന്നനെയുണ്ടായ ഉള്‍വിളിയുടെ കാരണമാണ് കേരളം തേടുന്നത്.

കൊവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചപ്പോഴും വാളയാറിലെ പിഞ്ചുകുഞ്ഞുങ്ങളെ കൊന്നുകെട്ടിത്തൂക്കിയപ്പോഴും മൗനവ്രതമായിരുന്ന ആനിയമ്മ കേരളത്തിലെ പോലീസ് പീഡനവിരുതന്മാരാണെന്ന് ഇപ്പോള്‍ വിളിച്ചുകൂവുന്നതെന്തിനാണ് എന്ന് അന്വേഷിക്കുന്നതില്‍ സിപിഐ നേതാക്കന്മാരും പെടും. ആര്‍എസ്എസിനെ ചാരി പിണറായിയെ അടിക്കാനുള്ള വടി വെട്ടി ആനിയമ്മയ്‌ക്ക് കൊടുത്തവരെന്തായാലും ബുദ്ധിമാന്മാരാണ്.  

രാജ്യത്തെവിടെയുമില്ലാത്ത വിധം പാര്‍ട്ടി ഫ്രാക്ഷനുള്ള പോലീസ് സേന കേരളത്തിന്റേതാണ്. പണിയെടുക്കുന്ന ആരെക്കണ്ടാലും അവരുടെ കൈയിലൊരു കൊടി പിടിപ്പിക്കാന്‍ കൊതിയാണ് കമ്മ്യൂണിസ്റ്റുകാര്‍ക്ക്. ഒരു പണിയുമില്ലാത്ത കുറേപ്പേരെ അതിനായി നിയോഗിച്ചിട്ടുണ്ട്. തൊഴിലാളി നേതാക്കള്‍ എന്നാണ് അവര്‍ അവരെത്തന്നെ വിളിക്കുന്നത്. അങ്ങനെയാണ് പോലീസിലും ഇക്കൂട്ടര്‍ അസോസിയേഷന്‍ തുടങ്ങിയത്. ഏമാന്മാര്‍ രക്തസാക്ഷിമണ്ഡപമൊക്കെയുണ്ടാക്കി മുഷ്ടി ചുരുട്ടി ആകാശത്തോട്ടെറിയുന്ന സമ്മോഹനചിത്രം എത്രയോ തവണ കേരളം കണ്ടിരിക്കുന്നു. ഇമ്മാതിരി സഖാക്കന്മാര്‍ തൊപ്പിയും ലാത്തിയും കൊണ്ട് ക്രമസമാധാനം നിയന്ത്രിക്കാനിറങ്ങുമ്പോള്‍ സംഭവിക്കാന്‍ പോകുന്നതെന്താണെന്ന് ആനിയമ്മയ്‌ക്കറിയേണ്ടതാണ്.  

പോലീസില്‍ രാഷ്‌ട്രീയം പാടില്ലെന്ന് വിവരമുള്ളവര്‍ പലരും പറഞ്ഞിട്ടും ആനിയമ്മയുടെ കേരളത്തിലെ നേതാവ് കാനം രാജേന്ദ്രനടക്കമുള്ളവര്‍ അതിന് കാത് കൊടുത്തിട്ടില്ല. നല്ല ചുവപ്പന്‍ ലങ്കോട്ടിക്ക് മുകളില്‍ കാക്കിയണിഞ്ഞ പോലീസുകാരെക്കുറിച്ച് മിണ്ടാന്‍ ആനിയമ്മയ്‌ക്കും പേടിയാണ്. പോലീസിലെ കമ്മ്യൂണിസ്റ്റ് ഫ്രാക്ഷനാണ് പച്ചവെളിച്ചം അടിച്ചുകൊടുക്കുന്നത്. പുറത്തുള്ളതുപോലെ പകല്‍ കമ്മ്യൂണിസ്റ്റും രാത്രിയില്‍ പോപ്പുലര്‍ഫ്രണ്ടുമാകുന്ന അപൂര്‍വ്വ ഇനം ജനുസ്സിലെ ഏമാന്മാരുടെ ഒളിച്ചുകളിക്ക് കിട്ടിയ പേരാണ് പച്ചവെളിച്ചം. സകലമാന തല്ലുകൊള്ളിത്തരവും ഇത്തരക്കാരുടെ കയ്യിലുണ്ടെന്നാണ് പോലീസുകാര്‍ തന്നെ പറയുന്നത്.  

തീവ്രവാദം, പാക്ക് അനുകൂല പ്രവര്‍ത്തനം, കടുത്ത മതവെറി തുടങ്ങിയ താലിബാന്‍ മോഡല്‍ അസുഖങ്ങളെല്ലാം ഇത്തരക്കാര്‍ക്കുണ്ട്. അതൊക്കെ പലപല സംഭവങ്ങളിലൂടെ പുറത്തുവന്നതുമാണ്. എന്നിട്ടും ആനിയമ്മ ഇരുട്ടത്ത് പൂച്ചയെത്തപ്പുന്ന പണിയെടുക്കുകയാണ്. പിണറായിയുടെ പോലീസില്‍ ആര്‍എസ്എസ് ഗ്യാങുണ്ടെന്നും അവരാണ് പ്രശ്‌നക്കാരെന്നുമാണ് സിപിഐയുടെ അഖിലേന്ത്യാ മഹിളാനേതാവിന്റെ കണ്ടെത്തല്‍.

പച്ചവെളിച്ചവും ചുവന്ന വെളിച്ചവുമൊക്കെ മിന്നിച്ച് കേരള പോലീസിലെ ഒരു വിഭാഗം തിമിര്‍ക്കുമ്പോഴും ആനിയമ്മ ചിത്രത്തിലേ ഇല്ലാത്ത ആര്‍എസ്എസിനെ ഇതില്‍ വലിച്ചിഴയ്‌ക്കുന്നതെന്തിനാണ്? പണ്ട് അച്ച് നിരത്തി പത്രമടിച്ചിരുന്ന കാലത്ത് പാര്‍ട്ടി പത്രത്തില്‍ ആര്‍എസ്എസ് എന്ന പദത്തിന്റെ കൂടെ ഗൂണ്ടകള്‍ എന്ന വാക്ക് ഒറ്റ ബ്ലോക്കായി ചേര്‍ത്തിരുന്നുവെന്ന് ഒരു തമാശ കേട്ടിട്ടുണ്ട്, ‘കിണറ്റില്‍ വീണ വയോധികയെ ആര്‍എസ്എസ് ഗുണ്ടകള്‍ രക്ഷപ്പെടുത്തി’ എന്നൊക്കെയാവും അപ്പോള്‍ വാര്‍ത്തകളുടെ രീതി. അതുപോലെ ആനിയമ്മയ്‌ക്ക് ആര്‍എസ്എസിനോട് പണ്ടേ ഉള്ള കലിപ്പ് എന്തുപറയുമ്പോഴും തികട്ടിവരുന്നതാവും എന്ന് സമാധാനിക്കാം. ആനിയമ്മയുടെ അപരാജിത മകള്‍ ജെഎന്‍യുവിലെ രാജ്യവിരുദ്ധഗ്യാങിനൊപ്പം ചേര്‍ന്ന് മുദ്രാവാക്യം വിളിച്ചുനടന്നകാലത്ത് അതിനും പഴി കേട്ടത് ആര്‍എസ്എസിനാണ്.  

പക്ഷേ ഇത്തവണ ആനിയമ്മയുടെ ആര്‍എസ്എസ് ഗ്യാങില്‍ പൊള്ളുന്നത് സ്വന്തം സഖാക്കന്മാര്‍ക്കാണ്. പിണറായിക്കാലത്ത് കാനവും കൂട്ടരും വിധേയരായി കുമ്പിട്ടുനില്‍ക്കുമ്പോഴാണ് പാര്‍ട്ടിയുടെ മഹിളാഫെഡറേഷന്റെ നേതാവ് കൊമ്പുകുലുക്കുന്നത്. പിണറായിക്കെതിരെ ആദ്യം മസിലുപെരുപ്പിച്ച് നിന്ന കാനത്തിന്റെ ഇപ്പോഴത്തെ തൊമ്മിറോള്‍ സിപിഐയെ മൊത്തത്തില്‍ ചാരമാക്കുമെന്ന സാഹചര്യം വന്നപ്പോള്‍ ആനിയമ്മ ചാവേറാകാനൊരുങ്ങിയതാണെന്ന് കരുതുന്ന നിഷ്‌കളങ്കര്‍ ഇപ്പോഴും ആ പാര്‍ട്ടിയിലുണ്ട്. സിപിഐയില്‍ കാനം ഒഴിഞ്ഞാല്‍ സെക്രട്ടറിയായിട്ട് പോലും ആളെ വാടകയ്‌ക്കെടുക്കേണ്ട സാഹചര്യമാണ്. ആകെയുള്ളത് ബുദ്ധിജീവി കളിക്കുന്ന ബിനോയ് വിശ്വമാണ്. കേരളത്തില്‍ അങ്ങുമിങ്ങും മാത്രമായി കാണപ്പെടുന്ന, അപൂര്‍വജനുസ്സില്‍പ്പെട്ട പഴയ കമ്മ്യൂണിസ്റ്റുകളില്‍ ചിലര്‍ക്ക് ആനിയമ്മയുടെ വെളിപാടുകണ്ടാകുമെന്ന് തോന്നുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.