തിരുവനന്തപുരം : കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് കെട്ടിടങ്ങളെ മദ്യ വില്‍പ്പന കേന്ദ്രങ്ങളാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ ചെറുക്കുമെന്ന് കെഎസ്ആര്‍ടിസി തൊഴിലാളി സംഘടനകളും കെസിബിസിയും.
ഡിപ്പോകളില്‍ മദ്യക്കടകള്‍ തുടങ്ങാമെന്നത് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ വ്യാമോഹമാണെന്നും എന്തുവിലകൊടുത്തും ഈ നീക്കത്തെ ചെറുത്തുതോല്‍പ്പിക്കുമെന്നും കെസിബിസി മദ്യവിരുദ്ധസമിതി പ്രസിഡന്റ് പ്രസാദ് കുരുവിള പറഞ്ഞു.
ഗതാഗത വകുപ്പ് മന്ത്രിയുടെ നീക്കം കണ്ടാല്‍ ചങ്ങലയ്‌ക്ക് ഭ്രാന്തുപിടിച്ചോ എന്ന് തോന്നിപ്പോകും. മദ്യം വാങ്ങാനെത്തുന്നവര്‍ കെഎസ് ആര്‍ടിസിയില്‍ എത്തുന്ന യാത്രക്കാരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭീഷണിയാണ്.
ബസ് സര്‍വീസ് ഇതര വരുമാനത്തിനായി കെഎസ്ആര്‍ടിസി തന്നെയാണ് ഈ ആശയം മുന്നോട്ട് വെച്ചത്. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളിലെ ഒഴിഞ്ഞുകിടക്കുന്ന മുറികളില്‍ ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ അനുവദിക്കാമെന്നാണ് ഗതാഗത മന്ത്രി ആന്‍റണി രാജു രാവിലെ പ്രസ്താവിച്ചത്. എന്നാല്‍ എതിര്‍പ്പുകളെത്തുടര്‍ന്ന് വൈകുന്നേരത്തോടെ മന്ത്രി ഈ പ്രസ്താവന തിരുത്തി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റുകളിലല്ല, ബസ് ടെര്‍മിനല്‍ കോംപ്ലക്സുകളിലാണ് മദ്യവില്‍പനകേന്ദ്രങ്ങള്‍ തുറക്കുക എന്നതാണ് മന്ത്രിയുടെ പുതിയ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: