ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 22 മുതല്‍ 27 വരെ അമേരിക്ക സന്ദര്‍ശിക്കും. പ്രസിഡന്റായി ബൈഡന് ചുമതലയേറ്റ ശേഷമുള്ള ആദ്യസന്ദര്‍ശനമാണിത്. ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തുന്ന മോദി ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക ജനറല്‍ അസംബ്ളിയിലും പങ്കെടുക്കും.
അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കന്‍ സൈനിക പിന്മാറ്റവും താലീബാന്റെ ഉയര്‍ത്തെഴുന്നേല്‍പ്പും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ വരുമെന്നാണ് സൂചന. താലീബാന് ചൈനയെ മുഖ്യ പങ്കാളിയായി പ്രഖ്യാപിക്കുകയും കൂടി ചെയ്ത സാഹചര്യത്തില്‍ നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ അന്താരാഷ്ട്ര സമൂഹം അതീവ പ്രധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. എന്നാല്‍ സന്ദര്‍ശനത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്തുവന്നിട്ടില്ല.
2019 ലാണ് മോദി അവസാനമായി അമേരിക്കയിലെത്തിയത്. അന്ന് ഡൊണാള്‍ഡ് ട്രംമ്പിനൊപ്പം ഹൂസ്റ്റണില്‍ റാലിയില്‍ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: