തിരുവനന്തപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ സംസ്ഥാന ഭാരവാഹിയും വഴുതയ്ക്കാട് വാര്‍ഡ് മേഖല പ്രസിഡന്റുമായ വി എസ് സുരേഷ് ബാബു ബി ജെ പിയില്‍ ചേര്‍ന്നു. തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് ആര് ഹരികൃഷ്ണന്, സംസ്ഥാന സമിതി അംഗവും ചാല വാര്‍ഡ് കൗണ്‍സിലറുമായ സിമി ജ്യോതിഷ്, ജില്ലാ ജനറല്‍ സെക്രട്ടറി വെങ്ങാനൂര്‍ സതീഷ്, മണ്ഡലം ഭാരവാഹികള്‍, കൗണ്‍സിലര്‍മാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ജില്ലാ പ്രസിഡന്റ് അഡ്വ വി വി രാജേഷ് സുരേഷ് ബാബുവിന് ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
വരും നാളുകളില്‍ ഭാരതത്തിലും കേരളത്തിലും ബിജെപി വളര്‍ച്ചയുടെ പാതയിലാണെന്ന് തിരിച്ചറിവുണ്ടായതാണ് കോണ്‍ഗ്രസ് വിട്ട് ദേശീയതയുടെ പ്രതീകമായ ബി ജെ പിയില്‍ വന്നതെന്ന് വി എസ് സുരേഷ് ബാബു പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് ഇടത് വലത് മുന്നണികള്‍ ഉപേക്ഷിച്ച് ബി ജെ പിയില്‍ വന്നുചേരുമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ വി വി രാജേഷ് സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: