ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് നടി മേഘ്ന രാജിന്റേയും ചിരഞ്ജീവി സര്‍ജയുടേയും മകന് പേര് നല്കി. റയാന് രാജ് സര്‍ജ എന്നാണ് പേര് നല്‍കിയിരുന്നത്. ഒക്ടോബര്‍ 22നാണ് മേഘ്ന ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മകന് ജനിച്ച് ഒരുവയസ്സിനോട് അടുക്കുമ്പോഴാണ് ഇപ്പോള്‍ പേര് നല്‍കിയിരിക്കുന്നത്. ജൂനിയര്‍ സി എന്നായിരുന്നു ഇതുവരെ ആരാധകര്‍ കുഞ്ഞിനെ വിളിച്ചിരുന്നത്.
സിനിമാ പ്രേമികള്‍ക്ക് ആഘാതമുണ്ടാക്കിയ വാര്‍ത്തയായിരുന്നു ചിരഞ്ജീവി സര്‍ജയുടെ അകാലവിയോഗം. മേഘ്ന നാലുമാസം ഗര്‍ഭിണിയായിരിക്കെയാണ് ചിരഞ്ജീവി സര്‍ജയുടെ വിയോഗം. ഭര്‍ത്താവിന്റെ മരണ ശേഷം തന്റെ മകനുമൊത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകയാണ് മേഘ്ന. മകനൊപ്പമുള്ള ചെറിയ ചെറിയ സന്തോഷങ്ങള്‍ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. കുഞ്ഞിന്റെ പേര് എന്താണെന്ന് പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ദിവസം ഒരു പോസ്റ്റിട്ടിരുന്നു. തുടര്‍ന്ന് സമൂഹമാധ്യങ്ങളില്‍ വീഡിയോയിലൂടെയാണ് മേഘ്ന കുഞ്ഞിന്റേ പേര് വെളിപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗം. ഭര്‍ത്താവിന്റെ വിയോഗത്തില്‍ തളരാതെ മേഘ്നയെ പിടിച്ചു നിര്‍ത്തിയത് ഇവരുടെ കുഞ്ഞാണ്. ഇവരുടെ രാജകുമാരന് പിറന്നതും അച്ഛനമ്മമാരുടെ വിവാഹ നിശ്ചയം നടന്ന തീയതിയില്‍ എന്ന പ്രത്യേകത കൂടിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: