കാബൂള്‍: താലീബാന്റെ നിയന്ത്രണത്തിലുള്ള പുതിയ സര്‍ക്കാരിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന പിന്നാലെ അഫ്ഗാനുമായുള്ള അതിര്‍ത്തി അടച്ച് പാക്കിസ്ഥാന്. വലിയ തോതിലുള്ള അഭയാര്‍ത്ഥി പ്രവാഹം മുന്നില്‍ കണ്ടാണ് നടപടി. സുപ്രധാനമായ ചമാന് ഗേറ്റ് അടക്കം പാക്കിസ്ഥാന് അടച്ചുപൂട്ടി.
സുരക്ഷാ കാരണങ്ങളാലാണ് അതിര്‍ത്തി പൂട്ടുന്നതെന്നാണ് പാക്കിസ്ഥാന് ഭരണകൂടം നല്കുന്ന വിശദീകരണം. നിയണ്രങ്ങള്‍ കുറച്ചു ദിവസത്തേയ്ക്ക് മാത്രമായിരിക്കുമെന്ന് പാക്കിസ്ഥാന് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ് മാധ്യമങ്ങളോട് പ്രതികരിച്ചു.
താലിബാന് സ്ഥാപകരില്‍ ഒരാളായ മുല്ല ബരാദര്‍ അഫ്ഗാനിസ്ഥാനെ നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മുല്ല ഹിബതുള്ള അഖുന്ദ്സാദയുടെ പേരും ഇതിലേക്ക് പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഇത് കൂടാതെ മരണംവരെ ആഗോള ഭീകരവാദ പട്ടികയില്‍ ഉണ്ടായിരുന്ന താലിബാന് സ്ഥാപക നേതാവ് മുല്ല മുഹമ്മദ് ഒമറിന്റെ മകന് മുല്ല മുഹമ്മദ് യാക്കൂബ്, മൂന് ഐഎംഎ വിദ്യാര്‍ത്ഥി ശേര് മുഹമ്മദ് അബ്ബാസ് സ്റ്റാനിക്സായി എന്നിവരും താലിബാന് ഭരണകൂടതത്തിന്റെ ഉന്നത പദവി വഹിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഹിബത്തുള്ള അഖുന്ദ്സാദ ആയിരിക്കും സൈന്യത്തിനും സര്‍ക്കാരിനും മേല്‍ അധികാരമുള്ള ആത്മീയ നേതാവെന്നും പറയുന്നുണ്ട്.
അഫ്ഗാനിസ്ഥാനില്‍ താലിബാന് അധികാരം കയ്യാളുമെന്ന് ഉറപ്പായതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്ന പേരുകളിലൊന്നായിരുന്നു മുല്ല ബരാദര്‍. മുഴുവന്‍ പേര് മുല്ല അബ്ദുല്‍ ഗനി ബറാദര്‍ അഖുന്ദ്. മുല്ല എന്നത് താലിബാന്‍കാര്‍ ബഹുമാനപൂര്‍വം വിളിക്കുന്ന പേരാണ്. അഫ്ഗാന് താലിബാന് സഹസ്ഥാപകനാണ്. ബരാദര്‍ എന്നാല്‍ സഹോദരന്. അഫ്ഗാനിലെ ഉറുഘാന്‍ പ്രവിശ്യയില്‍ 1968ല്‍ ജനിച്ചു. 1980കളില്‍ സോവിയറ്റ് യൂണിയനെതിരേ പോരാടിയ അഫ്ഗാന് മുജാഹിദ്ദീന്‍ അണികളിലൊരാള്‍. സോവിയറ്റ് സൈന്യം നാടുവിട്ടശേഷം കണ്ഡഹാറില് മുഹമ്മദ് ഉമറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: