കാബൂള്‍: അഫ്ഗാനിസ്ഥാന്റെ ‘ആക്ടിംഗ്’ പ്രസിഡന്റ് അമറുല്ല സാലിഹ് താലിബാനില്‍ നിന്നുള്ള ഭീഷണി വര്‍ധിക്കുന്നതിനിടെ താജിക്കിസ്ഥാനിലേക്ക് പലായനം ചെയ്തതായി റിപ്പോര്‍ട്ട്. അദ്ദേഹം ഇന്നലെ രണ്ട് വിമാനങ്ങളില്‍ പഞ്ച്ഷീറിന്റെ കമാന്‍ഡര്‍മാര്‍ക്കൊപ്പമാണ് പലായനം ചെയ്തതയാണ് സൂചന. താലിബാനെതിരായ പഞ്ച്ഷീര്‍ അധിഷ്ഠിത പ്രതിരോധം എല്ലാ അഫ്ഗാന്‍ പൗരന്മാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നത് തുടരുമെന്ന് അവകാശപ്പെട്ടതിന് ശേഷമാണ് പലായനം.
‘എല്ലാ അഫ്ഗാന്‍ പൗരന്മാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ഞങ്ങളുടെ പ്രതിരോധം. ഈ പ്രതിരോധം പഞ്ച്ഷീറിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നും സാലിഹ് ട്വീറ്റ് ചെയ്തു. പ്രശസ്ത അഫ്ഗാന്‍ കമാന്‍ഡര്‍ അഹ്മദ് ഷാ മസൂദിന്റെ മകന്‍ അഹ്മദ് മസൂദിനൊപ്പാണ് സാലിഹ് പഞ്ച്ഷീര്‍ വിട്ടതെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: