കോഴിക്കോട്: ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി വില്‍പ്പന റെക്കോര്‍ഡിലേക്ക്. ആദ്യവില്‍പ്പന നടത്തി ഒന്നര മാസത്തിനുള്ളില്‍ 34 ലക്ഷം ടിക്കറ്റുകള്‍ വില്‍പ്പന നടത്തി. നറുക്കെടുപ്പിന് ഇനിയും രണ്ടാഴ്ചയുണ്ട്.
സെപ്റ്റംബര്‍ 19 നുള്ള നറുക്കെടുപ്പിനായി 42 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ജൂലൈ 22നായിരുന്നു ആദ്യവില്‍പ്പന. 300 രൂപയാണ് ടിക്കറ്റ് വില. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ആറ് പേര്‍ക്ക് ഓരോ കോടി രൂപ വീതം നല്‍കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ട് പേര്‍ക്ക് വീതം ആകെ 12 പേര്‍ക്ക് ലഭിക്കും.
മൂന്നാം സമ്മാനം ഓരോ സീരീസിലും രണ്ട് പേര്‍ക്ക് വീതം 12 പേര്‍ക്ക് 10 ലക്ഷം വീതമാണ്. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതം 12 പേര്‍ക്ക് ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും. അവസാന നാലക്കത്തിന് ആറാം സമ്മാനമായി 5000 രൂപ, എഴാം സമ്മാനം 3000 രൂപ, എട്ടാം സമ്മാനം 2000 രൂപ, ഒന്‍പതാം സമ്മാനം 1000 രൂപ ലഭിക്കും. സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക് ലഭിക്കും. ആറ് സീരീസിലാണ് ടിക്കറ്റുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: