മുംബൈ: ഒറ്റദിവസം ദക്ഷിണേന്ത്യയില്‍ 70 പുതിയ വിപണന കേന്ദ്രങ്ങള്‍ക്ക് തുടക്കമിട്ട് ടാറ്റ മോട്ടോഴ്സ്. ചെറുകിട വിപണന രംഗത്തെ വിപുലീകരണ നയത്തിന്റെ ഭാഗമായാണ് ഇത്. ഇലക്ട്രിക് വാഹനങ്ങളുള്‍പ്പടെയുള്ള കമ്പനിയുടെ ന്യൂ ഫോര്‍എവര്‍ പാസഞ്ചര്‍ വാഹന നിരയും ഈ ആധുനിക ഷോറൂമുകളിലുണ്ടാകും.
ഇതോടെ ദക്ഷിണേന്ത്യയില്‍ ടാറ്റ മോട്ടോഴ്സിന്റെ ശൃംഖലയിലെ ഷോറൂമുകളുടെ എണ്ണം 272 ആയി. ഇന്ത്യയിലെ മൊത്തം റീട്ടെയ്ല്‍ ഷോറൂമുകളുടെ എണ്ണം 980 ഉം ആകും. ബാംഗ്ലൂര്‍ (7), ചെന്നൈ (5), ഹൈദരാബാദ് (4), കൊച്ചി (4) എന്നിവയുള്‍പ്പടെ 32 പുതിയ ഡീലര്‍ഷിപ്പ് ശൃംഖലകളും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കൂടാതെ ദക്ഷിണേന്ത്യയിലെ അപ് കണ്ട്രി വിപണിയില്‍ 38 വിപണന കേന്ദ്രങ്ങളും ഈ വിപുലീകരണത്തിലുള്‍പ്പെടുന്നു.
ഇന്ത്യയിലെ റീട്ടെയ്ല്‍ വിപുലീകരണ പദ്ധതിയിലെ നിര്‍ണ്ണായക നാഴികക്കല്ലാണ് ഈ പുതിയ 70 വിപണന കേന്ദ്രങ്ങളുടെ ആരംഭം. ദക്ഷിണേന്ത്യയില്‍ 12.1% വിപണി വിഹിതവുമായി ഉപഭോക്താക്കളോട് പ്രതിബദ്ധതയുള്ള കമ്പനിയുടെ ന്യൂ ഫോര്‍എവര്‍ പാസഞ്ചര്‍ വാഹന നിര എളുപ്പത്തില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഉപഭോക്താക്കള്‍ക്കായി ഓണ്‍ലൈന്‍, ഓഫ്ലൈന് പരിഹാരമാര്‍ഗങ്ങളുമായി സൗകര്യപ്രദവുമായ തടസരഹിതമായ മറുപടി നല്‍കാനും ടാറ്റമോട്ടോഴ്സ് ശ്രമിക്കുന്നുണ്ട്.
2021 മാര്‍ച്ചില്‍ ഈ സാമ്പത്തിക വ4ഷത്തെ ആദ്യ ക്വാര്‍ട്ടറില്‍ 4 ല്‍ ഒമ്പത് വ4ഷങ്ങള്ക്കിടയിലെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന വില്‍പ്പന നേടി ടാറ്റ റെക്കോര്‍ഡ് സൃഷ്ടിച്ചിട്ടുണ്ട. 2021 സാമ്പത്തിക വ4ഷത്തില് കമ്പനിയുടെ പിവി ബിസിനസ് എട്ട് വ4ഷങ്ങള്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വളര്‍ച്ചയും നേടി. 2020 സാമ്പത്തിക വ4ഷത്തെ അപേക്ഷിച്ച് 69% വള4ച്ചയാണ് കമ്പനി സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: