കൊച്ചി : കോവിഡ് വാക്സിന് ഇടവേളയില്‍ ഇളവ് അനുവദിച്ചു നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ കോവിഡ് വാക്സിന് ഇടവേളകളില്‍ ഇളവ് വരുത്തണമെന്നാവശ്യപ്പെട്ട് കിറ്റക്സ് ഹൈക്കോടതിയെ സമീപിച്ചതില്‍ കേന്ദ്രം നല്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് വാക്സിന്റെ ആദ്യ ഡോസ് എടുത്ത് 45 ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസ് എടുക്കാന്‍ സാധിച്ചില്ല. അതിനാല്‍ വാക്സിന് ഇടവേളയില്‍ ഇളവ് അനുവദിക്കണമെന്നായിരുന്നു ഹര്‍ജി. എന്നാല്‍ നിലവില്‍ വിദേശത്ത് പോകുന്ന, വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, കായിക താരങ്ങള്‍, തുടങ്ങിയവര്‍ക്ക് മാത്രമാണ് ഇളവ് നല്‍കാനാവുക. അടിയന്തര സാഹചര്യം കണക്കിലെടുത്തായിരുന്നു ഈ ഇളവ് എന്നും കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
നേരത്തേ ഹര്‍ജി പരിഗണിച്ച സാഹചര്യത്തില്‍ എണ്‍പത്തിനാല് ദിവസം ഇടവേള നിശ്ചയിച്ചത് രാജ്യത്ത് വാകസിന് ക്ഷാമം ഉണ്ടായിട്ടല്ല. വിദഗ്ധരുടെ നിര്‍ദ്ദേശ പ്രകാരം ഫലപ്രാപ്തി കണക്കിലെടുത്താണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: