കോഴിക്കോട്: കുറ്റ്യാടി കേന്ദ്രമായ ഗോള്‍ഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. വി.പി. സബീറിന്റെ മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. അന്വേഷണസംഘത്തിന്റെ നിര്‍ദ്ദേശം പരിഗണിച്ചാണ് നടപടിയെന്ന് ഉന്നത പോലീസ് ഉദ്ദ്യോഗസ്ഥന് അറിയിച്ചു.
സാമ്പത്തിക വിവരം അറിയുന്നതിനായി ദേശസാല്‍കൃത ബാങ്കുകള്‍ ഉള്‍പ്പെടെ അപേക്ഷ നല്‍കിയിട്ടുണ്ട്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുന്നതിന് വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയതായും പോലീസ് അറിയിച്ചു. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു തുടങ്ങി. വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പും നടത്തും.
കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഏഴു ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയില്‍ നല്‍കിയത്. ജ്വല്ലറി നടത്തിപ്പുകാരില്‍ ഒരാളാണ് വി.പി. സബീര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: