തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി. അഴിച്ചുപണിയിലൂടെ 9 ജില്ലാ ഭരണസിരാകേന്ദ്രത്തിന്റെ നിയന്ത്രണം വനിതകളുടെ കയ്കളിലേക്കെത്തി. തിരുവനന്തപുരം (ഡോ. നവജ്യോത് ഖോസ) , കൊല്ലം (അഫ്സാന പര്വീന്), പത്തനംതിട്ട ( ഡോ. ദിവ്യ എസ് അയ്യര്‍ ), കോട്ടയം ( ഡോ. പി കെ ജയശ്രീ ), ഇടുക്കി (ഷീബ ജോര്‍ജ് ),തൃശൂര്‍( ഹരിത വി കുമാര്‍ ), പാലക്കാട് (മൃണ്മയി ജോഷി), വയനാട് (എ ഗീത), കാസര്‍കോട് ( ഭണ്ഡാരി സ്വാഗത് രവീര്‍ചന്ദ് ) ജില്ലകളാണ് പെണ് ഭരണത്തിലെത്തുക. ഇതില്‍ കൊല്ലം ഒഴികെ എട്ടിടത്തും നിലവില്‍ വനിതകളാണ് കളക്ടര്‍മാര്‍.കൊല്ലത്ത്
അഫ്സാന പര്‍വീനാണ് ചുമതലയേല്‍ക്കുന്നത്. ജില്ലാ കളക്ടറായിരുന്ന അബ്ദുള്‍ നാസറിനെ തൊഴിലുറപ്പ് മിഷന് ഡയറക്ടറാക്കിയതോടെയാണ് അഫ്സാന കൊല്ലത്തേക്കെത്തുന്നത്. വയനാട് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടറായതോടെ പകരം എ ഗീത സ്ഥാനത്തെത്തും. 13
ഐ എ എസ് തലത്തില്‍ വലിയ അഴിച്ചുപണിയാണ് സര്‍ക്കാര്‍ നടത്തിയത്.
ടി വി അനുപമ പട്ടിക വര്‍ഗ വകുപ്പ് ഡയറക്ടറാകും. എന്‍ട്രസ് കമ്മീഷണറുടെ അധിക ചുമതലയും നല്കി. മുഹമ്മദ് വൈ സഫറുള്ളയെ ജി എസ് ടി സ്പെഷ്യല്‍ കമ്മീഷണറായി നിയമിച്ചു. സജിത് ബാബു ദുരന്തനിവാരണ ഡയറക്ടറും, അബ്ദുള്‍ നാസറാണ് പുതിയ തൊഴിലുറപ്പ് മിഷന് ഡയറക്ടര്‍. ജില്ലാ കളക്ടര്‍മാക്കും മാറ്റമുണ്ട്.
മലപ്പുറം, കണ്ണൂര്‍, വയനാട്, കൊല്ലം ജില്ലാ കളക്ടര്‍മാരെ മാറ്റി. കണ്ണൂര്‍ കളക്ടറായിരുന്ന ടി വി സുഭാഷ് കൃഷിവകുപ്പ് ഡയറക്ടറാകും. എസ് ചന്ദ്രശേഖര്‍ ആണ് പുതിയ കണ്ണൂര്‍ കളക്ടര്‍. മലപ്പുറം കളക്ടര്‍ ഗോപാലകൃഷ്ണന് എംപ്ലോയ്മെന്റ് ട്രെയിനിംഗ് ഡയറക്ടറാകും പകരം വി ആര് പ്രേംകുമാര്‍ മലപ്പുറത്തെത്തും.
വയനാട് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടറാകും . അദീലയ്ക്ക് ലോട്ടറി വകുപ്പിന്റെ ചുമതലയും ഉണ്ട്. കൊല്ലം കളക്ടര്‍ അബ്ദുള്‍ നാസറിനെ തൊഴിലുറപ്പ് മിഷന് ഡയറക്ടറാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: