ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാന്‍ എന്ന ഇസ്ലാമിക പ്രദേശം മോചിതമായതിനു പിന്നാലെ അടുത്ത ലക്ഷ്യം കാശ്മീര്‍ ആണെന്നു പ്രഖ്യാപിച്ച് അല്‍ഖായിദ. ‘ഇസ്ലാമിക പ്രദേശങ്ങളുടെ’ വിമോചനത്തിനായി ‘ആഗോള ജിഹാദ്’ പ്രഖ്യാപിച്ച ഭീകരസംഘടന നേരത്തെ പട്ടികയില്‍ പെടുത്തിയിരുന്ന റഷ്യയിലെ ചെച്‌നിയ, ചൈനയിലെ ഷിന്‍ജിയാങ് എന്നിവയെ പട്ടികയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു.
താലിബാനെ പിന്തുണയ്‌ക്കാന്‍ ചൈനയും റഷ്യയും രംഗത്തുവന്ന സാഹചര്യത്തിലാണ് മുസ്ലീങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ ആരോപിക്കപ്പെടുന്ന സിന്‍ജിയാങ്ങിനെയും ചെച്‌നിയയെയും ഒഴിവാക്കിയത്.
പലസ്തീന്‍, ജോര്‍ദാന്‍, സിറിയ, ലെബനാന്‍ എന്നീ നാടുകളും ഇറാഖിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളും സീനായ് ഉപദ്വീപിന്റെ വടക്ക് കിഴക്കന്‍ പ്രദേശവും ഉള്‍പ്പെടുന്ന വിശാല സിറിയ (ലവന്റ്),
വടക്കുപടിഞ്ഞാറന്‍ ആഫ്രിക്കയിലെ പ്രദേശങ്ങലായ ലിബിയ, മൊറോക്കോ, അള്‍ജീരിയ, മൗറിറ്റാനിയ, ടുണീഷ്യ, സൊമാലിയ എന്നിവ ഉള്‍പ്പെടുന്ന ഇസ്‌ളാമിക സാമ്രാജ്യം(ഇസ്ലാമിക് മഗ്രിബ്) എന്നിവയും ലക്ഷ്യങ്ങളുടെ പട്ടികയിലുണ്ട്
‘അല്ലാഹുവിന്റെ സഹായത്തോടെ, ചരിത്ര വിജയം ഇസ്ലാമിക ലോകത്ത് പാശ്ചാത്യര്‍ അടിച്ചേല്‍പ്പിച്ച സ്വേച്ഛാധിപതികളുടെ സ്വേച്ഛാധിപത്യത്തില്‍ നിന്ന് മുസ്ലിം ജനങ്ങള്‍ക്ക് മോചനം നേടാനുള്ള വഴി തുറക്കും’, അമേരിക്കയുടെ പിന്മാറ്റത്തെ ക്കുറിച്ച് പാക്കിസ്ഥാനിലെ അല്‍-ക്വയ്ദ മുഖപത്രമായ ‘അസ്-സാഹിബ് പറഞ്ഞു.
ഇസ്ലാമിനായി ഇന്ത്യയെ വീണ്ടും കീഴടക്കുക എന്ന ലക്ഷ്യത്തോടെ ‘അന്‍സാര്‍ ഗസ്വാത്തുല്‍ ഹിന്ദ്’ എന്ന ഉപസംഘടന അല്‍-ഖായിദ ആരംഭിച്ചിരുന്നു.
അഫ്ഗാനിസ്താനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്മാറിയതിന് പിന്നാലെ ജമ്മു കശ്മീരില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമം നടന്നിരുന്നു.. ഭീകരവാദികളുടെ ആറ് സംഘങ്ങള്‍ കശ്മീര്‍ താഴ്വരയിലേക്ക് നുഴഞ്ഞു കയറിയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ സുചിപ്പിച്ചിരുന്നു.. പ്രധാന കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടാണ് ഭീകര സംഘങ്ങള്‍ എത്തിയിട്ടുള്ളതെന്നാണ് വിവരം. 25 മുതല്‍ 30 വരെ ഭീകരരാണ് പുതുതായി എത്തിയിട്ടുള്ളത്. ജമ്മു കശ്മീരില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ഭീകരര്‍ക്ക് പുറമെയാണിത്.
നിയന്ത്രണ രേഖയിലെ ക്യാമ്പുകളില്‍ 300 ഓളം ഭീകരര്‍ എത്തിയിട്ടുണ്ടെന്നാണ് രഹസ്യ വിവരം. കാബൂളിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതിന് പിന്നാലെ ഭീകര ബന്ധമുള്ളവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകങ്ങളില്‍ അനുമോദന സന്ദേശങ്ങള്‍ നിറയുകയാണെന്നും ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. താലിബാന്‍ തീവ്രവാദികള്‍ക്കൊപ്പം ഭീകര പ്രവര്‍ത്തനം നടത്താന്‍ അഫ്ഗാനിസ്താനില്‍ പോയശേഷം പാക് അധീന കശ്മീരില്‍ തിരിച്ചെത്തിയ യുവാക്കളുടെ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അഫ്ഗാനിസ്താനില്‍നിന്ന് തിരിച്ചെത്തിയവര്‍ക്ക് വന്‍ സ്വീകരണമാണ് പാക് അധീന കശ്മീരില്‍ ലഭിക്കുന്നത്.
ഇത്തരം സാമൂഹ്യ മാധ്യമ പോസ്റ്റുകളെല്ലാം സുരക്ഷാ ഏജന്‍സികള്‍ കര്‍ശനമായി നിരീക്ഷിച്ചു വരികയാണ്. ഇവ കശ്മീരിലെ യുവാക്കളെ വഴിതെറ്റിക്കുമെന്നാണ് സുരക്ഷാ ഏജന്‍സികള്‍ വിലയിരുത്തുന്നത്.
ജമ്മു കശ്മീരില്‍ നിന്ന് 60 ഓളം യുവാക്കളെ ഏതാനും മാസങ്ങള്‍ക്കിടെ കാണാതായ സംഭവവും സുരക്ഷാ ഏജന്‍സികളുടെ ഉറക്കം കെടുത്തുന്നുണ്ട്. ജോലി ചെയ്യുന്നതിനോ മറ്റെവിടെയോ പോയെന്നാണ് ഇവരെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ലഭിക്കുന്ന വിവരം. എന്നാല്‍ ഇവരെ കാണാനില്ല എന്നകാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. തെറ്റിദ്ധാരണകള്‍ മൂലം ഭീകര സംഘടനകളില്‍ ചേര്‍ന്ന യുവാക്കള്‍ ഭീകര പ്രവര്‍ത്തനം അവസാനിപ്പിച്ച് മുഖ്യധാരയിലേക്ക് തിരിച്ചെത്തണമെന്ന് സുരക്ഷാ സേനകള്‍ നിരന്തരം അഭ്യര്‍ഥിച്ചുകൊണ്ടിരിക്കുകയാണ്.
അല്‍ഖായിദ ആഗോള ജിഹാദിനെക്കുറിച്ച് സംസാരിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. കശ്മീര്‍ ഒരിക്കലും താലിബാന്റെ അജന്‍ഡയില്‍ ഇല്ലാത്തതിനാല്‍ പ്രസ്താവനയില്‍ ഉള്‍പ്പെട്ടത് അമ്പരിപ്പിക്കുന്നതാണ്. പാക്കിസ്ഥാന്‍ ചാരസംഘടനായ ഐഎസ്‌ഐയാണ് അല്‍ഖായിദയുടെ പ്രസ്താവനയ്‌ക്ക് പിന്നില്‍.’ സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു.
പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കറെ തയ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകള്‍ക്ക് കാശ്മീരില്‍ ആക്രമണം നടത്താന്‍ ഇതു കൂടുതല്‍ ആത്മവിശ്വാസം പകരും. അല്‍ഖായിദയുടെ പ്രസ്താവന സംബന്ധിച്ച് നിരീക്ഷണം തുടരുകയാണെന്നും നിലവില്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. അല്‍ഖായിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരി പാക്ക് നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇതോടെ വ്യക്തമായതായും അദ്ദേഹം പറഞ്ഞു. താലിബാന്റെ പരമോന്നത നേതാവ് ഹിബാത്തുല്ല അഖുന്‍ഡസാദ വരെ പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുടെ പിടിയിലാണെന്നാണ് സൂചന
പ്രതികരിക്കാൻ ഇവിടെ എഴുതുക: