ന്യൂദല്‍ഹി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി, ആയുഷ് മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ് (NMPB) രാജ്യത്ത് ഔഷധ സസ്യങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ദേശീയ കാമ്പയിന് ആരംഭിച്ചു. കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ഗ്രീന്‍ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനും ഇത് സഹായിക്കും.
ഈ പ്രചാരണത്തിന് കീഴില്‍, അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തൊട്ടാകെ 75,000 ഹെക്ടര്‍ സ്ഥലത്ത് ഔഷധ സസ്യങ്ങളുടെ കൃഷി നടത്താനാണ് ലക്ഷ്യമിടുന്നത്. യുപിയിലെ സഹരന്‍പൂര്‍, മഹാരാഷ്ട്രയിലെ പൂനെ എന്നിവിടങ്ങളില്‍ നിന്നാണ് പരിപാടിക്കു തുടക്കം കുറിച്ചത്. ആസാദി കാ അമൃത് മഹോത്സവത്തിന് കീഴില്‍ ആയുഷ് മന്ത്രാലയം സംഘടിപ്പിക്കുന്ന പരിപാടികളുടെ പരമ്പരയില്‍ രണ്ടാമത്തേതാണ് ഈ പരിപാടി. ഔഷധ സസ്യ മേഖലയില്‍ രാജ്യത്തിന് വലിയ സാധ്യതകളുണ്ടെന്ന് കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: