തിരുവനന്തപുരം: സംസ്ഥാനത്തെ ഒ.ബി.സി സമുദായങ്ങളില്‍ സി.എ, സി.എം.എസ്, സി.എസ് കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും പോസ്റ്റ്മെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു . അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ കവിയരുത്. www.egrantz.kerala.gov.in സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
ഓണ്‍ലൈനില്‍ അപേക്ഷ രജിസ്റ്റര്‍ ചെയ്യുന്നതിന് ഇ-ഡിസ്ട്രിക്ട് പോര്‍ട്ടലില്‍ നിന്നും ലഭ്യമായ ജാതി,വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമാണ്. വിശദാംശങ്ങള്‍ അടങ്ങിയ വിജ്ഞാപനം www.bcdd.kerala.gov.in ല്‍ ലഭിക്കും. അവസാന തിയതി സെപ്റ്റംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖല ഓഫീസുകളുമായി ബന്ധപ്പെടണം. ഫോണ്‍: എറണാകുളം മേഖല ഓഫീസ്- 0484 2429130, കോഴിക്കോട് മേഖല ഓഫീസ്- 0495 2377786.
പ്രതികരിക്കാൻ ഇവിടെ എഴുതുക: