തിരുവനന്തപുരം: താലിബാനികളെ പിന്തുണയ്ക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ മുഖപത്രമായ ‘മാധ്യമം’ ഇനി വായിക്കില്ലെന്ന് പ്രഖ്യാപിച്ച് സാഹിത്യകാരി എസ് ശാരദക്കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ ഞാന്‍ മാധ്യമത്തിലെ ഈ വാര്‍ത്ത കണ്ട് ലജ്ജിക്കുന്നു . ഇനി ഏതു സ്ത്രീ അതിലൊരു ലേഖനമെഴുതും? ഏതു സ്ത്രീ അതു വായിക്കാന്‍ കയ്യിലെടുക്കുമെന്ന് അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. ഈ പോസ്റ്റിലുള്ള കമന്റിന് മുറപടിയായാണ് ഇനി മാധ്യമത്തില്‍ എഴുതില്ലന്നും വായിക്കില്ലന്നും ശാരദക്കുട്ടി പ്രഖ്യാപിച്ചത്.
എസ് ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മാധ്യമം വാരിക ഒരു കാലത്ത് ഇറക്കിയ സ്ത്രീപക്ഷ സ്പെഷലുകള്‍ ഇന്നും റഫറന്‍സായി സൂക്ഷിക്കുന്നുണ്ട് ഞാന്‍ .അതില്‍ ഒന്നില്‍ കേരളത്തിലെ അന്നത്തെ പ്രമുഖ സ്ത്രീപക്ഷ എഴുത്തുകാരും ആക്ടിവിസ്റ്റുകളും തങ്ങളുടെ സ്വതന്ത്ര നിലപാടുകള്‍ ശക്തമായി രേഖപ്പെടുത്തിയിട്ടുണ്ട് . ഇതിലും മികച്ച ഒരു സ്ത്രീ പതിപ്പ് കിട്ടാനില്ലാത്തതു കൊണ്ടാണ് വര്‍ഷങ്ങള്‍ക്കു ശേഷവും ഞാനതു സൂക്ഷിക്കുന്നത്.
എന്റെ പുസ്തക മുറിയിലെ വടക്കേ അറ്റത്തെ അലമാരയിലെ മുകളിലെ തട്ടില്‍ ഏറ്റവും മുകളിലായാണ് അതിരിക്കുന്നത്. എപ്പോള്‍ ഏതുറക്കത്തില്‍ ചെന്നാലും എടുക്കാന്‍ പാകത്തില്‍ . നീട്ടിപ്പിന്നിയ വളഞ്ഞുപുളഞ്ഞ തലമുടിയായിരുന്നു അതിന്റെ മനോഹരമായ കവര്‍ .
പിന്നീട് ഞാന്‍ തന്നെ മാധ്യമത്തില്‍ എത്രയോ സ്വതന്ത്ര ലേഖനങ്ങള്‍ എഴുതി ഒരു വരി പോലും എഡിറ്റ് ചെയ്യാതെ അവ N.P Sajeesh K Kannan K P Jayakumar ഷാനവാസ് ടി പി നാസര്‍ പി.കെ പാറക്കടവ് എന്നിവര്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
ഇപ്പോള്‍ ഞാന്‍ മാധ്യമത്തിലെ ഈ വാര്‍ത്ത കണ്ട് ലജ്ജിക്കുന്നു . ഇനി ഏതു സ്ത്രീ അതിലൊരു ലേഖനമെഴുതും ? ഏതു സ്ത്രീ അതു വായിക്കാന്‍ കയ്യിലെടുക്കും ? അശോകന് ചരുവില്‍ ചോദിച്ചതു പോലെ ഇനി നിങ്ങള്‍ എങ്ങനെ മാധ്യമത്തിന്റെ ഒരു വാരിക പുറത്തിറക്കും ?
എസ് ശാരദക്കുട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: