ന്യൂദല്‍ഹി: സാമ്പത്തികരംഗത്തെ ഇന്ത്യയുടെ തിരിച്ചുവരവിന് മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് നന്ദി പറഞ്ഞ് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
നിരവധി ട്വിറ്റര്‍ പോസ്റ്റുകളിലൂടെയാണ് മന്ത്രി മോദി സര്‍ക്കാരിന്റെ നയങ്ങളെയും ഇന്ത്യയുടെ സമ്പദ്ഘടനയിലെ തിരിച്ചുവരവിനെയും വിശദീകരിച്ചത്. ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യ 20 ശതമാനം വളര്‍ച്ച കൈവരിച്ചുവെന്ന കേന്ദ്രസര്‍ക്കാര്‍ കണക്കിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിച്ച് രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റുകള്‍ പങ്കുവെച്ചത്.
‘ഇന്ത്യ പൂര്വ്വസ്ഥിതിപ്രാപിക്കാനുള്ള അസാധാരണ കഴിവാണ് പ്രകടിപ്പിക്കുന്നത്. ഒപ്പം ഇന്ത്യയുടെ സമൃദ്ധമായ സമ്പദ്ഘടന തിരിച്ചുവരവിനൊരുങ്ങുകയാണ്. നരേന്ദ്രമോദി സര്‍ക്കാരിനെ കോവിഡ് മഹാമാഹിയോടുള്ള പ്രതികരണങ്ങള്‍ക്കും നയങ്ങള്‍ക്കും നന്ദി,’ ആദ്യ ട്വീറ്റില്‍ രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.
ഏപ്രില്‍-ജൂണ്‍ മാസത്തിലെ സാമ്പത്തിക പദാത്തിലെ ജിഡിപി വളര്‍ച്ച റെക്കോഡിലേക്ക് കുതിക്കുകയാണ്.
‘കോവിഡിന് മുമ്പുള്ള സ്ഥിതിയിലേക്ക് നമ്മുെട സമ്പദ് വ്യവസ്ഥ തിരിച്ചുവരികയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ മാസത്തില്‍ 20 ശതമാനം ജിഡിപി വളര്‍ച്ചയാണ് കൈവരിച്ചത്. അതും കോവിഡിന്റെ ആദ്യത്തേതും രണ്ടാമത്തേതും തരംഗങ്ങളുടെ ആഘാതത്തെ നേരിട്ട്കൊണ്ടാണ് ഈ നേട്ടം,’ മറ്റൊരു ട്വീറ്റില്‍ രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.
‘കാര്‍ഷിക മേഖലയും കോവിഡിന് മുന്പുണ്ടായിരുന്നതിനേക്കാള് ശക്തമായി വളരുകയാണ്. നരേന്ദ്രമോദി സര്ക്കാരിന്രെ കൃഷിക്കാര്‍ക്ക് നല്കുന്ന പിന്തുണയും ഇപ്പോഴത്തെ നയങ്ങള്‍ക്കും നന്ദി,’ സപ്തംബര്‍ ഒന്നിന് തന്നെ പുറത്തുവിട്ട മൂന്നാമതൊരു ട്വീറ്റില്‍ രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.
കഴിഞ്ഞ ഏഴ് വര്‍ഷം നരേന്ദ്രമോദി സര്‍ക്കാര്‍ നമ്മുടെ സമ്പദ് വ്യവസ്ഥയെ കരുത്തുറ്റതും വൈവിധ്യമുള്ളതും പ്രതിസന്ധികളില്‍ തളരാത്തതുമായ ഒന്നാക്കി മാറ്റി.
ഇതിനിടയില്‍ മൂന്നാമതൊരു തരംഗം വരാതെ തടയേണ്ടത് നിര്‍ണ്ണായകമാണ്. ആദ്യത്തെ രണ്ട് കോവിഡ് തരംഗങ്ങളുടെ ആഘാതം വളരെ വലുതായിരുന്നു. ഒരു കമ്പനിയുടെ രണ്ട് വര്‍ഷത്തെ വിറ്റുവരവ് പരിഹരിക്കാന്‍ പറ്റാത്ത വിധം നഷ്ടപ്പെടുന്നതിന് തുല്ല്യമാണിത്. ഇതെല്ലാം ഇനിയും തമ്മള്‍ കഠിനാധ്വാനം ചെയ്താല്‍ പരിഹരിച്ച് മുന്നേറാനാവുമെന്നും നാലമത്തെ ഒരു ട്വീറ്റില്‍ രാജീവ് ചന്ദ്രശേഖര്‍ പ്രത്യാശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: