കോഴിക്കോട്: നിര്‍ത്തിയിട്ട സ്വകാര്യ ബസില്‍ മനോവൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍പ്പോയ പ്രതിയെ തേടി പോലീസ് തമിഴ്നാട്ടില്‍. രണ്ടാം പ്രതി കോഴിക്കോട് കുന്നമംഗലം സ്വദേശി ഇന്ത്യേഷ് കുമാറിനെ പിടികൂടാനാണ് പോലീസ് തമിഴ്നാട്ടില്‍ അന്വേഷണം നടത്തുന്നത്.
എന്നാല്‍ പോലിസിന്റെ നീക്കമറിഞ്ഞ് പ്രതി തഞ്ചാവൂരിലേക്ക് മുങ്ങിയതായാണ് വിവരം. അഞ്ചംഗ പോലീസ് സംഘമാണ് അവിടെയുള്ളത്. രണ്ട് മാസം മുമ്പാണ് സംഭവം. ചേവായൂരിലെ വീട്ടില്‍ നിന്ന് പുറത്തേക്ക് പോയ യുവതിയെ പ്രതികള്‍ പ്രലോഭിപ്പിച്ച് ഇരുചക്രവാഹനത്തില്‍ കയറ്റി ബസ്സിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് കേസ്.
കുന്ദമംഗലം സ്വദേശികളായ മലയൊടിയാവുമ്മല്‍ ഗോപീഷ്, പത്താംമൈല്‍ മേലേപൂളോറ വീട്ടിൽ മുഹമ്മദ് ഷമീര്‍ എന്നിവരെ സിറ്റി ക്രൈം സ്ക്വാഡും ചേവായൂര്‍ പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യേഷ് കുമാര്‍ മുങ്ങുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണസംഘം ഇപ്പോല്‍ ഇയാളുടെ ഒളിയിടം കണ്ടെത്തിയത്.
സംഭവം നടന്ന് മാസങ്ങളായിട്ടും പ്രധാന പ്രതികളിലൊരാളെ പിടികൂടാനാവാത്തത് പോലീസിന് നാണക്കേടായിരിക്കയാണ്. പെണ്കുട്ടിയിപ്പോള് സാമൂഹ്യ ക്ഷേമ വകുപ്പിന്റെ സംരക്ഷണയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: