Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായതല്ല, മോഷണം പോയത്; 81 മുത്തുകളുടെ മാല മാറ്റി പകരം മറ്റൊന്ന് വെച്ചെന്ന് ദേവസ്വം വിജിലന്‍സ്‌

സംഭവത്തില്‍ അന്വേഷണം നടത്തിയ തിരുവാഭരണ കമ്മിഷണര്‍ എസ്. അജിത്കുമാറിന്റെ കണ്ടെത്തല്‍ പൂര്‍ണമായും തള്ളുന്നതാണ് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്. മാലയിലെ ഒന്‍പത് മുത്തുകള്‍ മാത്രമാണ് നഷ്ടപ്പെട്ടതെന്നായിരുന്നു തിരുവാഭരണ കമ്മിഷണറുടെ കണ്ടെത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2021, 09:57 am IST
in Kerala

കോട്ടയം : ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായതല്ല മറിച്ച് മോഷണം പോയതാണെന്ന് ദേവസ്വം വിജിലന്‍സ്. വിഗ്രഹത്തില്‍ നിത്യവും ചാര്‍ത്തിയിരുന്ന രുദ്രാക്ഷ മാലയിലെ ഒമ്പത് മുത്തുകള്‍ കാണാതായെന്നതാണ് കേസ്. എന്നാല്‍ 81 മുത്തുകള്‍ ഉണ്ടായിരുന്ന മാല മാറ്റി പകരം മറ്റൊരു മാല വെച്ചതാണെന്നാണ് ദേവസ്വം ബോര്‍ഡ് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.  

വിജിലന്‍സ് എസ്പി പി. ബിജോയ് നടത്തിയ അന്വേഷണത്തില്‍ സംഭവം ഉന്നതാധികാരികളെ അറിയിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നും കുറ്റപ്പെടുത്തുന്നുണ്ട്. നിലവിലെ മാല സംബന്ധിച്ച് ദേവസം രേഖകളില്‍ ഒന്നുമില്ലെന്നും പറയുന്നുണ്ട്. 81 മുത്തുകളുള്ള 23 ഗ്രാം തൂക്കമുള്ള സ്വര്‍ണംകെട്ടിയ രുദ്രാക്ഷമാലയാണ് ദേവസ്വം ബോര്‍ഡിന്റെ രേഖകളിലുള്ളത്.  

ഇതിന് പകരം 72 മുത്തുകളുള്ള 21 ഗ്രാം തൂക്കമുള്ള മറ്റൊരു മാലയാണ് ഇപ്പോഴുള്ളത്. പഴയ മാലയില്‍ നിന്നും രുദ്രാക്ഷം അടര്‍ത്തി മാറ്റിയതാണോ അതോ പഴയ മാല മാറ്റി പുതിയതു വച്ചതാണോ എന്നിങ്ങനെ രണ്ട് കാര്യങ്ങളാണ് വിജിലന്‍സ് അന്വേഷിച്ചത്. എന്നാല്‍ യഥാര്‍ത്ഥ മാല മോഷ്ടിച്ച ശേഷം മറ്റൊരു മാല പകരം വെച്ചതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കേസില്‍ ആദ്യം അന്വേഷണം നടത്തിയ പോലീസിന്റെ പ്രാഥമിക നിഗമനവും ഇത് തന്നെയായിരുന്നു.  

അതേസമയം സംഭവത്തില്‍ അന്വേഷണം നടത്തിയ തിരുവാഭരണ കമ്മിഷണര്‍ എസ്. അജിത്കുമാറിന്റെ കണ്ടെത്തല്‍ പൂര്‍ണമായും തള്ളുന്നതാണ് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്. മാലയിലെ ഒന്‍പത് മുത്തുകള്‍ മാത്രമാണ് നഷ്ടപ്പെട്ടതെന്നായിരുന്നു തിരുവാഭരണ കമ്മിഷണറുടെ കണ്ടെത്തല്‍. അളവിലും തൂക്കത്തിലും വന്ന വ്യത്യാസം ക്ലറിക്കല്‍ പിഴവാണെന്നുമായിരുന്നു വിശദീകരണം. മാല മോഷണം പോയ വിവരം നേരത്തെ അറിഞ്ഞ തിരുവാഭരണ കമ്മിഷണറും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍ിനെ വിവരം അറിയിച്ചിരുന്നില്ല.

പഴയ മാല നിര്‍മിച്ച സ്വര്‍ണപണിക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലും ദേവസ്വം ബോര്‍ഡിലെ രേഖകളും പരിശോധിച്ചാണ് മോഷണം സ്ഥിരീകരിച്ചത്. മാലയുടെ സൂക്ഷിപ്പ് ചുമതലയുണ്ടായിരുന്ന മുന്‍ മേല്‍ശാന്തിയുടെ ഭാഗത്ത് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. സംഭവം മൂടിവെയ്‌ക്കാനും ക്ഷേത്രത്തിന്റെ ചുമതലയുള്ള ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ശ്രമമുണ്ടായി. ഇത് ദുരൂഹതയുണര്‍ത്തുന്നതാണ്. ഇതുസംബന്ധിച്ച പോലീസിന്റെ ശാസ്ത്രീയ അന്വേഷണം കൂടി പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരും

Tags: vigiകേസ്ക്ഷേത്രംmissingകേരള ക്ഷേത്രങ്ങള്‍Devaswom BoardEttumanoor Mahadevar Templeഏറ്റുമാനൂര്‍ ക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാട്ടില്‍ വഴി തെറ്റി അലഞ്ഞ ശരണ്യയുടെ കൈയ്യിലുണ്ടായിരുന്നത് വെള്ളം മാത്രം, ഫോണ്‍ ഓഫായതോടെ പുറം ലോകവുമായി ബന്ധപ്പെടാനായില്ല

Kerala

കുടകില്‍ ട്രക്കിംഗിനിടെ മലയാളി യുവതിയെ കാണാതായി, 3 ദിവസമായി തെരച്ചില്‍ തുടരുന്നു

Career

ദേവസ്വം ബോര്‍ഡിലെ എല്‍.ഡി ക്ലര്‍ക്ക്/ സബ് ഗ്രൂപ്പ് ഓഫീസര്‍ തസ്തികയിലേക്ക് ഒ.എം.ആര്‍ പരീക്ഷ 29ന്

Kerala

മത്സ്യബന്ധന ബോട്ട്, കപ്പലുമായി കൂട്ടിയിടിച്ച് 2 തൊഴിലാളികളെ കാണാതായി, 9 പേരെ രക്ഷപ്പെടുത്തി,അപകടത്തില്‍ പെട്ടത് ശക്തികുളങ്ങരയില്‍ നിന്നുളള ബോട്ട്

Kerala

ദേവസ്വം ബോർഡിന് സാമ്പത്തിക അച്ചടക്കമില്ല; ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകളിൽ പൊരുത്തക്കേട്, വിമർശനവുമായി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.