കാബൂള്‍: താലിബാനുമായി അഭിമുഖം നടത്തിയ അഫ്ഗാനിലെ വനിതാ പത്രപ്രവര്‍ത്തക പ്രാണരക്ഷാര്‍ത്ഥം അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപ്പെട്ടു. കാബൂള്‍ പിടിച്ചടക്കുന്നതിന് തൊട്ടുമുമ്പാണ് ടോളോ ന്യൂസിന്റെ പത്രപ്രവര്‍ത്തക ബെഹെഷ്ട അര്‍ഘാന്ദ് താലിബാന് നേതാക്കളുമായി അഭിമുഖം നടത്തിയത്.
രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും അവര്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. താലിബാന് ഭരണത്തില്‍ പത്രപ്രവര്‍ത്തകര്‍ക്കും വനിതകള്‍ക്ക് രക്ഷയില്ലെന്നറിഞ്ഞതായിരുന്നു ബെഹെഷ്ട അര്‍ഘാന്ദ് രക്ഷപ്പെട്ടത്. തന്റെ രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്ന് ബിബിസിക്ക് നല്കിയ അഭിമുഖത്തില്‍ അഫ്ഗാന് പൗര കൂടിയായ ബെഹെഷ്ട അര്‍ഘാന്ദ് പറഞ്ഞു.
അമേരിക്കന്‍ സര്‍ക്കാരിന്റെ സഹായത്തോടെ മോബി ഗ്രൂപ്പ് ആരംഭിച്ച വാര്‍ത്താ വെബ്സൈറ്റും ടിവി ചാനലുമാണ് ടോളോ ന്യൂസ്. താലിബാന് 2015ല്‍ ടോളോ ന്യൂസിനെ താലിബാനെതിരെ പ്രചാരണം നടത്തുന്ന വാര്‍ത്താ ചാനലെന്ന് മുദ്രകുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: