ന്യൂദല്‍ഹി:വാക്സിനേഷന് യജ്ഞത്തില്‍ ചൊവ്വാഴ്ച പുതിയ റെക്കോഡിട്ട് ഇന്ത്യ. 1.25 കോടി വാക്സിൻ ഒറ്റ ദിവസം നൽകാന് കഴിഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. 1,25,77,983 വാക്സിനാണ് ചൊവ്വാഴ്ച വിതരണം ചെയ്തത്.
കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ഒരു കോടിയിലധികം വാക്സിന് നല്‍കുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച 1.08 കോടി വാക്സിന് നല്‍കിയിരുന്നു. ഇതോടെ രാജ്യത്ത് ആകെ നൽകിയ വാക്സിൻ 65,03,29,061 ആയി. ഇതിൽ 50,25,16,979 പേർ ആദ്യ ഡോസും 14,93,41,343 പേർ രണ്ടാം ഡോസും സ്വീകരിച്ചവർ ആണ്.
വാക്സിൻ എടുക്കുന്നവരുടെ എണ്ണം തുടർച്ചയായി വർധിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ജനുവരിയിൽ രാജ്യത്ത് കൊവിഡ് വാക്സിനേഷൻ ആരംഭിച്ചതിൽ പിന്നെ പ്രതിദിനം ഏറ്റവും കൂടുതൽ വാക്സിന് വിതരണം എന്ന റെക്കോർഡാണ് ചൊവ്വാഴ്ച കൈവരിച്ചത്. ഈ മാസം മാത്രം 16 കോടി കൊവിഡ് വാക്സിനുകളാണ് വിതരണം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: