തിരുവനന്തപുരം: കവയത്രി സുഗതകുമാരിയുടെ സ്മരണാര്‍ത്ഥം വനവാസി ഊരുകളിലേക്കുള്ള സേവാഭാരതിയുടെ സഞ്ചരിക്കുന്ന ആശുപത്രിയായ ‘സുഗതം’ പദ്ധതി കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉത്ഘാടനം ചെയ്യും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 25 പഞ്ചായത്തുകള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. ഡല്‍ഹിയിലെ ‘ക്വിക്ക് ഫീല്‍’ എന്ന പ്രസ്ഥാനമാണ് മെഡിക്കല്വാന് സേവാഭാരതിക്ക് നല്‍കിയത്.
ആദിവാസി ഊരുകളിലെ സന്ദര്‍ശനവേളകളില്‍ കവയത്രി സുഗതകുമാരി പങ്കുവച്ച ആശയങ്ങളില്‍ നിന്നാണ് ‘സുഗതം’ എന്ന പദ്ധതി രൂപപ്പെട്ടത് . പദ്ധതിയുടെ ഉത്ഘാടനം സെപ്തംബര്‍ രണ്ടിന് ഗവര്‍ണര്‍ രാജ്ഭവനില്‍ വച്ച് നിര്‍വഹിക്കും. പരിപാടിയില്‍ സുഗതകുമാരി ടീച്ചറുടെ മകള്‍ ശ്രീമതി ലക്ഷ്മിദേവി, ദേശീയ സേവാഭാരതി കേരളം സംസ്ഥാന അധ്യക്ഷന്‍ ഡോ. രഞ്ജിത്ത് വിജയഹരി, ജില്ലാ അധ്യക്ഷന്‍ ഡോ. രാജ്മോഹന്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി.പ്രസന്നകുമാര്‍ എന്നിവര്‍ പങ്കെടുക്കും.
ജില്ലകളിലെ പ്രമുഖ ആശുപത്രികളുടെ സഹകരണത്തോടെ ഊരുകളില്‍ ഒരാഴ്ച എന്ന നിലയില്‍ ക്യാമ്പ് ചെയ്താണ് ആരോഗ്യസേവനം ലക്ഷ്യമിടുന്നത്. ഒരു ഡോക്ടറുടേയും, നഴ്സിന്റെയും, സന്നദ്ധപ്രവര്‍ത്തകരുടെയും സേവനം മെഡിക്കല്‍ വാനില്‍ ഉണ്ടാകും. ചികിത്സയും മരുന്നും അവിടെത്തന്നെ നല്‍കും. ഗുരുതര രോഗമുള്ളവര്‍ക്കും കൂടുതല്‍ ചികിത്സ ആവശ്യമുള്ളവര്‍ക്കും അതതു ജില്ലകളിലെ പ്രമുഖ ആശുപത്രികളില്‍ സൗജന്യചികത്സ ഉറപ്പാക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: