കാബൂൾ: അമേരിക്ക എന്ന സൂപ്പര്‍ പവര്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും പൊടുന്നനെ പിന്മാറിയതോടെ വെറും മിനി പവറായി മാറിയെന്ന് വിമര്‍ശിച്ച് താലിബാന് വിരുദ്ധ സേനയുടെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അംറുള്ള സാലേ. അതേ സമയം യഥാര്‍ത്ഥ അഫ്ഗാനികള്‍ ഈ മണ്ണില്‍ തന്നെയുണ്ടെന്ന് താലിബാനെ വെല്ലുവിളിച്ചുകൊണ്ട് അംറുള്ള സാലേ പറഞ്ഞു.
അമേരിക്കയുടെ സൈനികര്‍ പൂര്‍ണ്ണമായും അഫ്ഗാനിസ്ഥാന് വിട്ടതോടെ താലിബാന് തീവ്രവാദികള്‍ വന്‍ വിജയാഘോഷത്തിലാണ്. ആകാശത്തിലേക്ക് വെടിമുഴക്കിയും അമേരിക്കയുടെ പ്രതീകാത്മക ശവമടക്ക് നടത്തിയുമാണ് താലിബാന് തീവ്രവാദികള്‍ വിജയം ആഘോഷിക്കുന്നത്.
പഞ്ചശിർ പ്രവിശ്യ പിടിക്കാന്‍ ചൊവ്വാഴ്ച താലിബാന് നടത്തിയ ശ്രമങ്ങളെ താലിബാന് വിരുദ്ധ സേന തോല്പിച്ചു. ഈ ഏറ്റുമുട്ടതില്‍ 9,10 താലിബാന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പക്ഷെ ഉപരോധം തീര്‍ത്ത് താലിബാന് പ്രതിരോധസേനയായ വടക്കന്‍ സുയുക്ത സേനയെ ശ്വാസം മുട്ടിക്കാനാണ് ഇപ്പോള്‍ താലിബാന്റെ ശ്രമം. ഇന്റര്‍നെറ്റും വൈദ്യുതിയും വിച്ഛേദിച്ചുകഴിഞ്ഞു. ഇവിടേക്കുള്ള സാധന സാമഗ്രികളുടെ കൈമാറ്റവും തടഞ്ഞു. താലിബാനും വടക്കന്‍ സംയുക്തസേനയും സമാധാനം സ്ഥാപിക്കാന്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരിക്കുകയാണ്.
അമേരിക്ക എപ്പോൾ പോകുന്നു എന്നത് ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല. അവരോട് തങ്ങളുടെ കഥപറയാനേ സാധിക്കൂ. ഇരുകൂട്ടർക്കും ഒരേ ലക്ഷ്യമായിരുന്നു. ഒരു പൊതുശത്രുവാണ് ഉണ്ടായിരുന്നത്. അവർ പോയെന്ന് വെച്ച് ഞങ്ങളെ ബാധിക്കുന്നില്ല. അത് അവരുടെ മാത്രം തീരുമാനമാണ്.’ സാലേ പറഞ്ഞു. താലിബാന് അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂള്‍ ഉള്‍പ്പെടെ പിടിച്ചപ്പോള്‍ അഫ്ഗാന് വിട്ടോടിപ്പോകാതെ അന്നത്തെ വൈസ് പ്രസിഡന്റായിരുന്ന അംറുള്ള സാലേ നേരെ പഞ്ച് ശീര് പ്രവിശ്യയിലെത്തി അഫ്ഗാന് ജനതയുടെ താലിബാന് വിരുദ്ധപ്പോരാട്ടത്തിന് തിരികൊളുത്തുകയായിരുന്നു. ഇപ്പോള്‍ അഫ്ഗാനിലെ 34 പ്രവിശ്യകളില്‍ പഞ്ച് ശീര് പ്രവിശ്യ മാത്രമാണ് താലിബാന് കീഴടങ്ങാതെ നിലകൊള്ളുന്നത്.
താലിബാനെതിരെ പോരാടിക്കൊണ്ടിരിക്കുന്ന ദേശീയ സേനകളും ജനകീയ പ്രതിരോധ സേനകളും സജീവമാണ്. എല്ലാ പ്രവിശ്യയിലും താലിബാനെ നേരിടും. ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും സലേ വ്യക്തമാക്കി.
പഞ്ചശീർ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ താലിബാനെതിരായ അഫ്ഗാന് ജനതയുടെ പോരാട്ടം. അഫ്ഗാൻ സൈന്യത്തിലെ നിരവധി പേരും പഞ്ചശിറിലുണ്ട്. ആദ്യ ഘട്ടത്തിൽ നടത്തിയ ആക്രമണത്തിൽ 300 താലിബാന് ഭീകരരെ വടക്കന്‍ സഖ്യസേന കൊന്നൊടുക്കിയിരുന്നു. ചുറ്റും വിശാലമായ മലനിരകളാൽ കവചം തീർത്തിരിക്കുന്ന ഭൂപ്രകൃതിയാണ് പഞ്ചശിറിനെ സുരക്ഷിതമാക്കി നിർത്തുന്ന പ്രധാനഘടകം. അതിലേക്ക് ഇടുങ്ങിയ ഒരു പ്രവേശന കവാടമേയുള്ളൂ. അത്യന്തം ഫലപൂയിഷ്ടമായ കൃഷിയിടങ്ങളോട് കൂടിയ പഞ്ചശിർ മേഖല പലരംഗത്തും സ്വയംപര്യാപ്തവുമാണ്. അതിനാല്‍ കുറച്ചുമാസങ്ങള്‍ പുറം സഹായമില്ലെങ്കിലും വടക്കന്‍ സഖ്യസേനയ്ക്ക് പിടിച്ചുനില്ക്കാനാവും. അതിനിടെയ അമേരിക്കയില്‍ വടക്കന്‍ സഖ്യസേനയ്ക്ക് പിന്തുണ നല്‍കണമെന്ന ആവശ്യം ശക്തമാവുന്നുണ്ട്. ഭരണത്തിലിരിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സെനറ്റര്‍മാര്‍ തന്നെ യുഎസ് പ്രസിഡന്റിനോട് ഈ ആവശ്യം കഴിഞ്ഞ ദിവസം ഉയര്‍ത്തിയിരുന്നു. അംറുള്ള സാലേയെയും അഹമ്മദ് മസൂദിനെയും അഫ്ഗാന് ജനതയുടെ ഔദ്യോഗിക പ്രതിനിധികളായി കണക്കാക്കണമെന്നാണ് ഈ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: