ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യക്കാരെയും അഫ്ഗാനികളെയും ഒഴിപ്പിച്ചുകൊണ്ടുപോന്ന കേന്ദ്രസര്‍ക്കാരിന്റെ രക്ഷാദൗത്യത്തിന് വന്പ്രശംസയുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍.
ഏതെങ്കിലും ഒരു പൗരന് ലോകത്തെവിടെയെങ്കിലും പ്രശ്നത്തിലകപ്പെട്ടാല്‍, അത് കോവിഡായാലും അഫ്ഗാനിലെ പ്രതിസന്ധിയായാലും, രാജ്യം മുഴുവനും അതിന്റെ എല്ലാ ശക്തിയോടും കൂടി അയാളെ സഹായിക്കാന്‍ ഒപ്പമുണ്ടാകുമെന്നും ദേവിശക്തി ഓപ്പറേഷന്‍സിലൂടെ നൂറുകണക്കിന് പേരെ അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ‘ദുരിതത്തിലകപ്പെട്ടത് ആരായിരുന്നാലും ഹിന്ദുവോ, അഫ്ഗാനിയോ ആരുമാകട്ടെ, അയാളെ സഹായിക്കേണ്ടതും സംരക്ഷിക്കേണ്ടതും നമ്മുടെ ജനാധിപത്യപരമായ ഉത്തരവാദിത്വമാണ്. പ്രധാനമന്ത്രി പറഞ്ഞതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. അതേ സമയം, സഹായം ഏതെങ്കിലും മതവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രമായി ചുരുങ്ങിപ്പോകരുത്’- കപില്‍ സിബല്‍ പറഞ്ഞു.
ഇന്ത്യയുടെ രക്ഷാപ്രവര്‍ത്തനം ഇന്ത്യക്കാര്‍ക്ക് മാത്രമായി ചുരുങ്ങരുത്. പീഡിപ്പിക്കപ്പെടുന്ന അഫ്ഗാന് ജനങ്ങളെയും സഹായിക്കണമെന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: