കാബൂള്‍: പഞ്ച്ശീര്‍ പിടിക്കാനുള്ള താലിബാന് തീവ്രവാദികളുടെ ശ്രമം തകര്‍ത്ത് വടക്കന്‍ സഖ്യസേന. അംറുള്ള സാലെയുടെയും അഹമ്മദ് മസൂദിന്റെയും നേതൃത്വത്തിലുള്ള വടക്കന്‍ സഖ്യസേന ഏകദേശം 9,10 താലിബാന് തീവ്രവാദികളെ കൊന്നു.
തിങ്കളാഴ്ച രാത്രി അമേരിക്കന്‍ പട്ടാളം പൂര്‍ണ്ണമായും അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വാങ്ങിയശേഷം താലിബാന് തീവ്രവാദികള്‍ പഞ്ച് ശീര് താഴ് വര പിടിച്ചെടുക്കാന്‍ നടത്തിയ ശ്രമം വിഫലമായി. വടക്കന്‍ സഖ്യസേന താലിബാന്റെ മുന്നേറ്റത്തെ ശക്തമായി ചെറുക്കുകയായിരുന്നു. 9,10 താലിബാന് തീവ്രവാദികള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ പഞ്ച്ശീര്‍ താഴ്വര ശാന്തമായിരുന്നു. ഇവിടെ സമാധാനം സ്ഥാപിക്കാന്‍ താലിബാന് തീവ്രവാദികളും വടക്കന്‍ സഖ്യസേനയും തമ്മില്‍ സമാധാനച്ചര്ച്ചകളും നടന്നുവരികയായിരുന്നു. എന്നാല്‍ ഇവര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ ഒടുവില്‍ പരാജയപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു താലിബാന് തീവ്രവാദികള്‍ പഞ്ച്ശീര്‍ താഴ്വരയില് ആക്രമണം നടത്തിയത്.
പഞ്ച് ശീര് താഴ് വര കീഴടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി താലിബാന് തീവ്രവാദികള്‍ കൂട്ടം കൂട്ടമായി ഇവിടെ എത്തിയിരുന്നു. വന്‍ ആയുധസന്നാഹത്തോടെ അവര്‍ പഞ്ച് ശീര് താഴ് വര വളഞ്ഞതായും പറയുന്നു. താലിബാന് പഞ്ച് ശീര് താഴ് വരയിലേക്കുള്ള ഇന്റര്‍നെറ്റ് ബന്ധവും വൈദ്യുതിയും വിച്ഛേദിച്ചിരിക്കുകയാണ്. നേരത്തെ താഴ് വരയിലേക്കുള്ള ഭക്ഷണവും സാധനസാമഗ്രികളുടെ പോക്കുവരവും താലിബാന് തീവ്രവാദികള്‍ തടഞ്ഞിരുന്നു.
താലിബാന് സൈനിക നീക്കം നടത്തിയാല്‍ അവരെ സൈനികശക്തി ഉപയോഗിച്ച് ചോദ്യം ചെയ്യുമെന്ന് വടക്കന്‍ മുന്നണി കമാന്‍ഡര്‍മാരായ ഹമീദ് സെയ്ഫിയും മുഹമ്മദ് അക്മല്‍ അമീറും പറഞ്ഞു. താലിബാനെതിരായ മുന്നേറ്റത്തിന് കരുത്തുപകരാന്‍ കാപിസ, പര്‍വന്‍, മറ്റ് പ്രവിശ്യകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യുവാക്കളെ വടക്കന്‍ സഖ്യസേന സൈന്യത്തിലെടുക്കുകയാണ്. ഇവരെ അഫ്ഗാന് സൈന്യത്തിലുണ്ടായിരുന് കമാന്‍ഡര്‍മാര്‍ പഞ്ച് ശീറിലെ സരിച പ്രദേശത്ത് സൈനിക പരിശീനം നല്കിവരുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: