തിരുവനന്തപുരം: സംവിധായകന് ജോഷിയും ജയസൂര്യയും ഒന്നിക്കുന്നു. ബിഗ് ബജറ്റ് ചിത്രമാകും ഇതെന്നും വേണു കുന്നപ്പിള്ളിയാകും നിര്‍മാതാവ് എന്നും റിപ്പോര്‍ട്ടുണ്ട്. മാമാങ്കത്തിന് ശേഷം വേണു കുന്നപ്പിള്ളി നിര്‍മിക്കുന്ന ചിത്രമാണിത്. ഇന്ത്യയിലും വിദേശത്തുമായാണ് ചിത്രീകരണം നടക്കുക.നിഷാദ് കോയയാണ് തിരക്കഥ. ജയസൂര്യയുടെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ പ്രഖ്യാപനം.
നാദിര്‍ഷയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഈശോ, ജി.പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന മേരി ആവാസ് സുനോ, കത്തനാര്, രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന സണ്ണി തുടങ്ങിയവയാണ് ജയസൂര്യയുടെ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: