കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ നിന്നും യുഎസ് സൈന്യത്തിന്റെ അവസാന വിമാനവും മടങ്ങി. ഇതോടെ അഫ്ഗാനില്‍ നിന്നും യുഎസ് സൈന്യം പൂര്‍ണ്ണമായും പിന്മാറി. അഫ്ഗാനിലെ അമേരിക്കന്‍ അംബാസിഡര്‍ റോസ് വില്‍സണ്‍ അടക്കമുള്ളവരുമായി യുഎസ് വിമാനം ഇ 17 ഇന്ത്യന്‍ സമയം രാത്രി 12.59നാണ് കാബൂളില്‍ നിന്നും പറന്നുയര്‍ന്നത്.
യുഎസ് സൈന്യം പിന്മാറ്റത്തിന് പിന്നാലെ കാബൂള്‍ വിമാനത്താവളത്തിന്റേയും അഫ്ഗാനിസ്ഥാന്റേയും പൂര്‍ണ്ണ നിയന്ത്രണം താലിബാന് ഏറ്റെടുത്തു. യുഎസിന്റെ പിന്മാറ്റം താലിബാന് ആഘോഷമാക്കി. വെടിയുതിര്ത്ത്് താലിബാന് യുഎസ് പിന്മാറ്റത്തില് സന്തോഷം പ്രകടിപ്പിച്ചു. ചരിത്ര ദിവസമാണെന്നും ഇനിയും ആരെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ അവരെയും പോകാന്‍ അനുവദിക്കും. രാജ്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിച്ചെന്നായിരുന്നു താലിബാന് നേതാക്കള്‍ ഇതിനോട് പ്രതികരിച്ചത്.
20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുഎസ് സൈന്യം പൂര്‍ണ്ണമായും അഫ്ഗാനിസ്ഥാനില്‍ നിന്നും തിരികെ പോകുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കകളുകളില്‍ ഒന്നായിരുന്നു അഫ്ഗാന് ദൗത്യം. 123,000 പേരെ അഫ്ഗാനിസ്ഥാനില്‍ നിന്നും തിരിച്ചെത്തിച്ചെന്ന് പെന്റഗണ്‍ അറിയിച്ചു. ദോഹ ഉടമ്പടി പ്രകാരം ഓഗസ്റ്റ് 31നകം അഫ്ഗാന് മണ്ണ് വിടുമെന്ന യുഎസ് പ്രഖ്യാപിച്ചിരുന്നു. താലിബാന് ഭരണം ഏറ്റെടുത്തതിന് പിന്നാലെ യുഎസ് പൗരന്മാരെ ഒഴിപ്പിക്കാന്‍ തുടങ്ങിയതാണ.്
അമേരിക്കന്‍ സേനാ പിന്മാറ്റത്തിന് ശേഷവും അഫ്ഗാനില്‍ സുരക്ഷ ഉറപ്പാക്കണമെന്ന് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം പാസാക്കി. എല്ലാ അഫ്ഗാനിസ്താന് പൗരന്മാര്ക്കും നന്മ ആശംസിക്കുന്നുവെന്ന് സൈനിക പിന്മാറ്റത്തിന് പിന്നാലെ യുഎസ് പ്രതിരോധ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അറിയിച്ചു.
ഐക്യരാഷ്ട്ര സംഘടന വഴിയും സ്വതന്ത്ര എന്‍ജിഒ വഴിയും അഫ്ഗാന് ജനതയ്ക്ക് മാനുഷിക സഹായം നല്‍കുന്നത് തുടരും. അത്തരം ശ്രമങ്ങളെ താലിബാന് തടസപ്പെടുത്തില്ലെന്നാണ് കരുതുന്നത്. അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കും. അഫ്ഗാനില്‍ കുടുങ്ങിയ എല്ലാ അമേരിക്കന്‍ പൗരന്മാരേയും രക്ഷപെടുത്തുന്നതിന് പ്രതിജ്ഞാബദ്ധരാണ്. ആയിരക്കണക്കിന് ആളുകളാണ് ഇപ്പോഴും അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്നത്. എല്ലാ അഫ്ഗാന് പൗരന്മാരേയും രാജ്യത്തേയ്ക്ക് ക്ഷണിക്കുന്നതായും ആന്റണി ബ്ലിങ്കന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: