ടോക്കിയോ: ഇന്ത്യക്ക് അഭിമാനമായി സുമിത് ആന്റില്‍. സുമിത് ആന്റില്‍ ടോക്കിയോ പാരാലിമ്പിക്സ് 2020 ല്‍ പുരുഷന്മാരുടെ ജാവലിന്‍ ത്രോ എഫ് 64 വിഭാഗത്തില്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടി. ആദ്യ ശ്രമത്തില്‍ 66.95 മീറ്റര്‍ എറിഞ്ഞ ആന്റില്‍ രണ്ടാമത്തെ ശ്രമത്തില്‍ 68.08 മീറ്റര്‍ ഏറിഞ്ഞു. അവിടേയും നിര്‍ത്താതെ ആന്റില്‍ തന്റെ അഞ്ചാമത്തെ ശ്രമത്തില്‍ രണ്ടാമത്തെ ശ്രമത്തില്‍ 68.08 മീറ്റര്‍ ഏറിഞ്ഞാണ് ലോക റെക്കോര്‍ഡ് തിരുത്തിയത്. ഇതോടെ, ആന്റില്‍ പാരാലിമ്പിക്സില്‍ ഇന്ത്യയുടെ രണ്ടാമത്തെ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി.
ഹരിയാനയിലെ സോണിപത് ജില്ലയിലെ ഖെഡ ഗ്രാമത്തില്‍ നിന്നുള്ള ഈ 23-കാരന് ഗുസ്തിക്കാരനാകാനായിരുന്നു ആഗ്രഹം. എന്നാല്‍, 17 ാം വയസ്സില്‍ റോഡ് അപകടത്തെ തുടര്‍ന്ന് കാല് നഷ്ടപ്പെട്ടു. ആന്റില്‍ ബൈക്കില്‍ പോകുമ്പോള്‍ പിന്നില്‍ നിന്ന് ട്രാക്ടര്‍ ഇടിക്കുകയും ഇടതുകാലിന് മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഗുസ്തി സ്വപ്നം അവസാനിച്ചെങ്കിലും ജാവലിന്‍ ത്രോ അടക്കം കായികയിനങ്ങളിലേക്ക് മാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: