ടോക്കിയോ: ടോക്കിയോ പാരാലിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം തുടരുന്നു. ഡിസ്കസ് ത്രോയില്‍ യോഗേഷ് കാത്തൂണിയ വെള്ളി നേടി. പുരുഷന്മാരുടെ ഡിസ്കസ് ത്രോ എഫ് 56 വിഭാഗത്തിലാണ് ഇന്ത്യക്കായി യോഗേഷ് കാത്തൂണിയ വെള്ളി മെഡല്‍ നേടിയത്. ഇതോടെ ടോക്യോ പാരാലിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം ഏഴായി ഉയര്‍ന്നു. ഒരു സ്വര്‍ണവും നാലു വെള്ളിയും രണ്ട് വെങ്കലവുമായി നിലവില്‍ 34ാ0 സ്ഥാനത്താണ് ഇന്ത്യ.
സീസണിലെ തന്റെ മികച്ച ദൂരമായ 44.38 മീറ്റര്‍ ദൂരം എറിഞ്ഞാണ് യോഗേഷ് കാത്തൂണിയയുടെ മെഡല്‍ നേട്ടം. ഈ വിഭാഗത്തില്‍ ബ്രസീല്‍ താരം ബാറ്റിസ്റ്റ ഡോസ് സാന്റോസ് സ്വര്‍ണവും ക്യൂബയുടെ എല്‍. ഡയസ് അല്‍ദാന വെങ്കലവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: