മയാമി: അമേരിക്കയില്‍ ഐഡ ചുഴലിക്കാറ്റ് വീശിയടിക്കുന്നു. തെക്കന്‍ അമേരിക്കയിലെ ലൂയിസിയാന, ഗ്രാന്‍ഡ് ഐലന്റ്, ന്യൂ ഓര്‍ലീന്‍സ് എന്നിവിടങ്ങളില്‍ നാശന,്ടം വിതച്ച് കാറ്റ് വീശുകയാണ്. ആയിരക്കണക്കിനാളുകളെയാണ് എല്ലാം ഉപേക്ഷിച്ച് പാലായനം ചെയ്യുന്നത്. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന ഈ സംസ്ഥാനങ്ങള്‍ ഇരുട്ടിലായി. ലൂയിസിയാന തീരത്തെത്തുന്ന ഐഡ അങ്ങേയറ്റം അപകടകരമായ കാറ്റഗറി 4 ചുഴലിക്കാറ്റായി മാറുമെന്ന് മയാമിയിലെ ദേശീയ ചുഴലിക്കാറ്റുകേന്ദ്രം (എന്‍.എച്ച്.സി.) നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു
മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റില്‍ സമുദ്രനിരപ്പുയര്‍ന്നു. പ്രദേശത്ത് വെള്ളപ്പൊക്കഭീഷണിയും, മണ്ണിടിച്ചില്‍ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.
2005-ല്‍ വീശിയടിച്ച കത്രീന ചുഴലിക്കാറ്റില്‍ ഓര് ലീന്‍സ് നഗരത്തിന്റെ 80 ശതമാനവും വെള്ളത്തിനടിയിലായിരുന്നു. 1800-ലേറെ പേര് മരിക്കുകയുംചെയ്തിരുന്നു. എന്നാല്‍ ഐഡ അതിലും ഭീകരമാണെന്നാണ് സര് ക്കാര് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.
1850-കള്‍ ക്ക് ശേഷം ലൂയിസിയാനയില്‍ വീശിയടിച്ച ഏറ്റവും ശക്തിയാര് ജ്ജിച്ച ചുഴലിക്കാറ്റായിരിക്കും ഐഡ എന്ന് ലൂയിസിയാന ഗവര് ണര് ജോണ്‍ ബെല്‍ എഡ്വേര് ഡ്വ്യക്തമാക്കിയിരുന്നു.</p>
ഐഡ വളരെ അപകടകരമായ കൊടുങ്കാറ്റായി മാറുകയാണെന്നും എല്ലാവിധ സഹായം നല്കാന് സര് ക്കാര് തയ്യാറാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: