കാബൂള്‍: ഒരു കുട്ടിയടക്കം രണ്ട് പേര് കൊല്ലപ്പെട്ട കാബൂളിലെ റോക്കറ്റാക്രമണം യുഎസിന്റേതായിരുന്നുവെന്ന് സ്ഥിരീകരിച്ചു. ആദ്യത്തെ റിപ്പോര്‍ട്ടുകളില്‍ ഇത് തീവ്രവാദികള്‍ നടത്തിയ റോക്കറ്റാക്രമണെന്നാണ് കരുതിയിരുന്നത്. ഞായാറാഴ്ച ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഏതാനും ഐഎസ് ഐഎസ്-ഖൊറാസന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി യുഎസ് സ്ഥിരീകരിച്ചു. ഇക്കാര്യം താലിബാനും പിന്നീട് ശരിവെച്ചു.
കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും സ്ഫോടനം നടത്താനായി വാഹനത്തില്‍ മുന്നേറുകയായിരുന്ന ഐഎസ് ഐഎസ്-ഖൊറാസന്‍ തീവ്രവാദികള്‍ക്ക് നേരെയാണ് യുഎസ് ഡ്രോണ്‍ ആക്രമണം നടത്തിയത്. തീവ്രവാദികള്‍ അവര്‍ സഞ്ചരിച്ച വാഹനത്തോടൊപ്പം കൊല്ലപ്പെട്ടു. ഈ വാഹനത്തില്‍ ധാരാളമായി സ്ഫോടകവസ്തുക്കളുള്ളതിനാല് ഉഗ്രസ്ഫോടനത്തോടെ വാഹനം പൊട്ടിത്തെറിച്ചതായി താലിബാന് വക്താക്കളും അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് അറിയിച്ചു.
ഇതില്‍ ഒരു റോക്കറ്റ് കാബൂള്‍ വിമാനത്താവളത്തിന് വടക്ക് പടിഞ്ഞാറ് ഖാജെ ബഗ്രായിലെ ഗുലായ് പ്രദേശത്തെ ഒരു വീടിന് മുകളില്‍ പതിച്ചതുമൂലം ഒരു കുട്ടിയുള്‍പ്പെടെ രണ്ട് പേരും കൊല്ലപ്പെട്ടു. എന്തായാലും വലിയൊരു ചാവേര്‍ ആക്രമണം തടയാന്‍ കഴിഞ്ഞതായി അമേരിക്ക അവകാശപ്പെട്ടു.
കാബൂളില്‍ തീവ്രവാദികളുടെ റോക്കറ്റാക്രമണത്തില്‍ ഒരു കുട്ടിയടക്കം രണ്ടു പേര് കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്
കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ ഞായറാഴ്ച തീവ്രവാദികളുടെ റോക്കറ്റാക്രമണത്തില്‍ ഒരു കുട്ടിയടക്കം രണ്ടു പേര് കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഒരു തീവ്രവാദിസംഘടനകളും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
കാബൂളില്‍ റോക്കറ്റാക്രണം; വിമാനത്താവളത്തിനടുത്തുള്ള വീടിന് മുകളില്‍ റോക്കറ്റ് വീണു
കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ ഞായറാഴ്ച തീവ്രവാദികളുടെ റോക്കറ്റാക്രമണം. കാബൂള്‍ വിമാനത്താവളത്തിനടത്തുള്ള ഒരു വീടിന് മുകളിലാണ് റോക്കറ്റ് വീണത്. രണ്ട് പേര് കൊല്ലപ്പെട്ടതായും മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും പ്രാഥമിക റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് പല തവണ സ്ഫോടനശബ്ദങ്ങള് കേട്ടതായി റിപ്പോര്‍ട്ടുണ്ട്.
വിമാനത്താവളത്തിന് നേരെ ആക്രമണമൊന്നും ഉണ്ടായില്ലെങ്കിലും തൊട്ടടുത്ത വീടിന് മുകളില്‍ റോക്കറ്റ് വീണത് ആശങ്കയുളവാക്കി. ആരെങ്കിലും മരിച്ചോ എന്ന കാര്യം അറിവായിട്ടില്ല. സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കപ്പെട്ട ചില ചിത്രങ്ങളില്‍ കെട്ടിടത്തിന് മുകളില്‍ നിന്നും കറുത്ത പുക ഉയരുന്നതായി കാണാം.
കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്പില് നടന്ന രണ്ട് ചാവേര്‍ ബോംബാക്രമണങ്ങളില്‍ 200 ഓളം പേര് കൊല്ലപ്പെട്ടിരുന്നു.
വിമാനത്താവളത്തിനടുത്ത് ഖാജെ ബഗ്ര പ്രദേശത്തിനടുത്തുള്ള ഗുലായിലെ ഒരു വീടിന് മുകളിലാണ് വീണത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: