ന്യൂദല്‍ഹി: ഫിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ രണ്ടാം വാര്‍ഷികം, ആസാദി കാ അമൃത് മഹോത്സവം ആഘാഷങ്ങള്‍ എന്നിവയുടെ ഭാഗമായി, കേന്ദ്ര കായിക മന്ത്രി ്രഅനുരാഗ് സിംഗ് ഠാക്കൂര്‍ ഫിറ്റ് ഇന്ത്യ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഡല്‍ഹിയിലെ മേജര്‍ ധ്യാന്‍ ചന്ദ് ദേശീയ മൈതാനത്ത് നടന്ന ചടങ്ങിലാണ് അദ്ദേഹം ആപ്ലിക്കേഷന്‍ രാജ്യത്തിന് സമര്‍പ്പിച്ചത്. സഹമന്ത്രി നിസിത് പ്രമാണിക്കും ചടങ്ങില്‍ പങ്കെടുത്തു.
പ്രകാശന ചടങ്ങിന് ശേഷം ആപ്ലിക്കേഷന്റെ ഉപയോഗം സദസിനു മുന്പില് പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗ്, ഗുസ്തി താരം സന്‍ഗ്രാം സിംഗ്, മാധ്യമപ്രവര്ത്തകന് ആയാസ് മേമന്, പൈലറ്റ് ക്യാപ്റ്റന്‍ ആനി ദിവ്യ, ഒരു സ്കൂള്‍ വിദ്യാര്‍ത്ഥി, ഒരു വീട്ടമ്മ എന്നിവരുമായി മന്ത്രിമാര്‍ വിര്ച്യുല് ആയി ആശയവിനിമയവും നടത്തി
ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ സൗജന്യമായി ലഭ്യമാക്കുന്ന ഫിറ്റ് ഇന്ത്യ ആപ്പ് ബേസിക് സ്മാര്‍ട്ട് ഫോണുകളില്‍ വരെ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്.
വയസ്സ് അടിസ്ഥാനമാക്കിയുള്ള നിശ്ചിത കായികക്ഷമതാ പരിശോധനകളിലൂടെ തന്റെ കായിക ക്ഷമത സ്കോര്‍ പരിശോധിക്കാന്‍ ഒരു വ്യക്തിക്ക് സാധ്യമാക്കുക എന്നതാണ് ഫിറ്റ് ഇന്ത്യ മൊബൈല്‍ ആപ്ലിക്കേഷന്റെ ഏറ്റവും പ്രധാന പ്രത്യേകത. യോഗ അടക്കമുള്ള വ്യായാമങ്ങളിലൂടെ തങ്ങളുടെ കായികക്ഷമത എങ്ങനെ ഉയര്‍ത്താം എന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളും ഇതില്‍ ലഭ്യമാക്കും.
കായികക്ഷമത പരിശോധനകള്‍ സ്വയം നടത്തുന്നതിനു സഹായകരമായ ആനിമേറ്റഡ് വിഡിയോകളും ഇതില്‍ ലഭ്യമാക്കിയിട്ടുണ്ട്.
വിവിധ പ്രായത്തില്‍ പെട്ട ഗുണഭോക്താക്കള്‍ക്ക് അടിസ്ഥാന കായികക്ഷമത തലങ്ങളില്‍ എത്തുന്നതിനു ‘ഫിറ്റ്നസ് പ്രോട്ടോകോള്‍’ സൗകര്യം വഴിയൊരുക്കുന്നു. ആഗോളതലത്തില്‍ പ്രയോഗത്തില്‍ ഉള്ളതും, വിവിധ ആരോഗ്യ വിദഗ്ധര്‍ അംഗീകാരം നല്കിയതുമായ നിരവധി വ്യായാമമുറകളാണ് പ്രോട്ടോക്കോളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
തങ്ങളുടെ നിലവിലെ ജീവിതശൈലി സംബന്ധിച്ച അറിവ് സൃഷ്ടിക്കുന്നതിനു പുറമേ ആരോഗ്യ ലക്ഷ്യങ്ങള്‍ സ്വന്തമാക്കുന്നതിന് സഹായകമായ പ്രത്യേക ആഹാരരീതികള്‍, ജീവിതരീതികളിലെ മാറ്റം എന്നിവ ഫിറ്റ് ഇന്ത്യ മൊബൈല്‍ ആപ്ലിക്കേഷനിലെ ‘മൈ പ്ലാന്‍’ സൗകര്യത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു. തദ്ദേശീയമായ ഭക്ഷണ രീതി, ദിവസേന കുടിക്കേണ്ട വെള്ളത്തിന്റെ അളവ്, ഉറക്കത്തിന്റെ ദൈര്‍ഘ്യം എന്നിവ സംബന്ധിച്ച് ഫിറ്റ് ഇന്ത്യ ആപ്ലിക്കേഷന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കും.
ദിനംപ്രതിയുള്ള തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കൃത്യമായ അറിവ് ലഭിക്കുന്നതിന് ആപ്ലിക്കേഷനിലെ ‘ആക്ടിവിറ്റി ട്രാക്കര്‍’ സൗകര്യത്തിലൂടെ സാധിക്കും.
നിരവധി ഫിറ്റ് ഇന്ത്യ പരിപാടികള്‍, സര്ട്ടിഫിക്കേഷന് പ്രോഗ്രാമുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നതിന് രാജ്യത്തെ സ്കൂളുകള്‍, സംഘങ്ങള്‍, വ്യക്തികള്‍, സംഘടനകള്‍ എന്നിവയ്ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ അവസരമൊരുക്കും. ഈ പ്ലാറ്റ്ഫോമിലൂടെ തങ്ങളുടെ കായികക്ഷമത വിജയയാത്ര ജനങ്ങള്‍ക്ക് പങ്കു വയ്ക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: