തിരുവനന്തപുരം:: മാപ്പിള കലാപത്തെക്കുറിച്ച് പുസ്തകമെഴുതിയ ചരിത്രഗവേഷകന് ഭീഷണി. ‘ബിയോണ്ട് റാംപേജ്: വെസ്റ്റേണ്‍ കോണ്ടാക്റ്റ് ഓഫ് മലബാര്‍ ആന്‍ഡ് ഖിലാഫത്ത്’ എന്ന പുസ്തകത്തിന്റെ രചയിതാവ് ബി.എസ്. ഹരിശങ്കറിനെയാണ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്.. വിളിച്ച ഫോണ്‍ നമ്പര്‍ സഹിതം ഹരിശങ്കര്‍ മെഡിക്കല്‍ കോളേജ് സ്റ്റേനില് പരാതി നല്കി
മാപ്പിള കലാപത്തിനു കാരണം ജന്മി-കുടിയാന് സംഘര്‍ഷമാണെന്ന ഇടതുപക്ഷ ചരിത്രകാരന്മാരുടെ വ്യാഖ്യാനം അടിസ്ഥാനരഹിതമാണെന്ന് പറയുന്ന പുസ്തകം, 1921 ലും അതിനു മുന്‍പും നടന്നിട്ടുള്ള മാപ്പിള കലാപങ്ങള്‍ക്കു പിന്നില്‍ പാന്‍ ഇസ്ലാമിസവും മുസ്ലിം ജന്മിമാരുമാണെന്ന് സ്ഥാപിക്കുന്നു. 1921 ലെ മാപ്പിള കലാപത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ഭാരതീയ വിചാരകേന്ദ്രം പ്രസിദ്ധീകരിച്ച പുസ്തകം, മുസ്ലിം ജന്മിമാര് മാപ്പിള കുടിയാന്മാരെ ഉപയോഗിച്ച് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന കാലം മുതല്‍ ഹിന്ദു ജന്മിമാര്ക്കെതിരെ ആക്രമണം നടത്തിയതിന്റെ വിശദാംശങ്ങള്‍ പുസ്തകം നല്കുന്നു. ടിപ്പുവിന്റെ പരാജയത്തിനുശേഷം മടങ്ങിയെത്തിയ ഹിന്ദുക്കള്‍ക്ക് ഇവ തിരിച്ചു നല്കാന് ബ്രിട്ടീഷുകാര്‍ നടപടികളെടുത്തപ്പോള്‍ മാപ്പിള ജന്മിമാര് എതിരായി. മാപ്പിള കലാപത്തിന്റെ ഈ പശ്ചാത്തലം ഹരിശങ്കര്‍ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്.
മലബാറിലെ മുസ്ലിങ്ങളുടെ രാഷ്ട്രീയ പിന്തുണ നേടാന്‍ കമ്യൂണിസ്റ്റ് നേതാക്കളും പിന്നീട് ഇടതുപക്ഷ ചരിത്രകാരന്മാരുമാണ് മാപ്പിള കലാപത്തിനു കാരണം ജന്മി-കുടിയാന് സംഘര്‍ഷമാണെന്ന വാദം പ്രചരിപ്പിച്ചത്. പില്ക്കാലത്ത് മതമൗലികവാദികളായ മുസ്ലിം നേതൃത്വം ഇത് ഏറ്റെടുക്കുകയായിരുന്നു.
പുസ്തകത്തെക്കുറിച്ച് വാര്‍ത്ത ജന്മഭൂമി കൊടുത്തിരുന്നു.
അത് വായിച്ച ശേഷമാണ് എഴുത്തുകാരനെ വിളിച്ച് ഭീഷണി മുഴക്കിയത്. ‘ പുസ്തകം എഴുതിയ നങ്ങള്‍ക്കും ജന്മഭൂമിയില് പഠനം എളുതിയ മുരളീ പാറപ്പുറത്തിനും പിന്നില്‍ സംഘടനയുണ്ടാകാം. പക്ഷേ ജനങ്ങളെ ഉപയോഗിച്ച് നിങ്ങളെ നേരൂടാനറിയാം’ എന്ന് ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞതായി ഹരിശങ്കര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: