ചേര്‍ത്തല: കണിച്ചുകുളങ്ങരയില്‍ തീപിടിച്ച വാനിനുള്ളില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. പുലര്‍ച്ചെ 5.45 ഓടെയാണ് കണിച്ചുകുളങ്ങര പടിഞ്ഞാറ് ഭാഗത്ത് വാഹനം കത്തുന്നത് കാണുന്നത്. ഇതു കണ്ട നാട്ടുകാര്‍ പോലീസിലും ഫയര്‍ഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ ഫോഴ്സ് എത്തി തീ അണച്ചശേഷം പരിശോധിച്ചപ്പോഴാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ചന്തിരൂര്‍ സ്വദേശി രാജീവ് ആണ് മരിച്ചത്. രണ്ട് ടിപ്പര്‍ ലോറികളുടെ ഉടമയായിരുന്ന രാജീവ്, കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് പണി ഇല്ലാതെ വന്നതോടെ ലോറികള്‍ വിറ്റിരുന്നു. കൊവിഡ് വന്നതോടെ കടബാധ്യതയിലാകുകയും ചെമ്മീന്‍ പീലിംഗ് കമ്പനിയില്‍ ജീവനക്കാരെ എത്തിക്കുന്ന വാന്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
രാജീവിന് ബാധ്യതയുണ്ടായിരുന്നുവെന്നും ഭാര്യാ സഹോദരിയുടെ വിവാഹത്തിന് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടിയിരുന്നുവെന്നും സുഹൃത്തുക്കള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: