തൃശ്ശൂര്‍: മാപ്പിള ലഹള കാലത്ത് നിരപരാധികളായ ഹിന്ദുക്കളുടെ കബന്ധങ്ങള്‍ കൊണ്ട് നിറഞ്ഞ തുവ്വൂര്‍ കിണര്‍ ചരിത്ര സ്മാരകമാക്കണമെന്ന് ബിജെപി. അറിഞ്ഞോ അറിയാതെയോ മത വെറിയന്‍മാരായ ചിലര്‍ ചെയ്ത അപരാധമാണ് മാപ്പിളലഹളയിലെ മതപരിവര്‍ത്തനവും കൂട്ട കൊലപാതകവുമെന്നും പറയുന്ന മുസ്ലിം ലീഗ്, തെറ്റിന് ഹിന്ദുക്കളോട് മാപ്പ് പറഞ്ഞ് തൂവ്വൂര്‍ കിണര്‍ നിന്ന സ്ഥലത്ത് ഹിന്ദു സ്മാരകം പണിയാന്‍ തയ്യാറാണോ എന്ന് വ്യക്തമാക്കണമെന്ന് ബിജെപി വക്താവ് അഡ്വ ബി ഗോപാലകൃഷ്ണന്‍. ആദ്യ കെപിസിസി പ്രസിഡന്റ് കെ. മാധവന്‍ നായര്‍ നേരിട്ട് കണ്ട് ശവശരീരങ്ങള്‍ തൂവ്വൂര്‍ കിണറ്റില്‍ എണ്ണിയതാണെന്നും ചെമ്പ്രശ്ശേരി തങ്ങളുടെ നേതൃത്വത്തില്‍ നടന്ന മാര്‍ഷ്യല്‍ ലോ വിധിപ്രകാരമാണ് ഈ ക്രൂരത നടന്നതെന്നും മലബാര്‍ കലാപം എന്ന പുസ്തകത്തില്‍ പറയുന്നു.
ഇത് ഇന്ന് വരെ ആരും നിഷേധിച്ചിട്ടില്ലാത്ത സ്ഥിതിക്ക് അഭിപ്രായവ്യത്യാസവുമില്ല. ആ നിലക്ക് വാരിയന്‍ കുന്നന് സ്മാരകം പണിയുന്നതിന് മുന്‍പ് തുവ്വൂര്‍ കിണറിലെ ക്രൂരതക്കല്ലേ സ്മാരകം പണിയേണ്ടത് ? മുസ്ലിം ലീഗ് നേതൃത്വം ഇതിന് മുന്‍കൈയ്യെടുക്കണം. ഹിന്ദു മുസ്‌ളിം മൈത്രിയും മതേതരത്വവും ലീഗിന് ലക്ഷ്യമാണങ്കില്‍ ആദ്യം ചെയ്യണ്ടത് ഇതാണ്. പാണക്കാട് തങ്ങള്‍ മുന്‍കൈ എടുത്ത് മലപ്പുറത്തെ ചിലമത വെറിയന്മാര്‍ മുന്‍പ് നടത്തിയ ഈ ക്രൂരതയുടെ വേദന മനസ്സിലാക്കി പ്രായശ്ചിത്തം ചെയ്യാന്‍ ലീഗ് നേതൃത്വം തയ്യാറാകണം.ബി ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
















