കോല്‍ക്കത്ത: കല്‍ക്കരി ഖനനവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജിക്കും ഭാര്യ രുജിറ ബാനര്‍ജിക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു. ഡയമണ്ട് ഹാര്‍ബറില്‍ നിന്നുള്ള എംപിയായ അഭിഷേകിനോട് സെപ്റ്റംബര്‍ 6 ന് ന്യൂഡല്‍ഹിയിലെ ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോള്‍, ഭാര്യയോട് സെപ്റ്റംബര്‍ 1 ന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തൃണമൂലിന്റെ ജനറല്‍ സെക്രട്ടറിയായ അഭിഷേക് ബാനര്‍ജി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തരവന് കൂടിയാണ്. ബാനര്‍ജിയുടെ അഭിഭാഷകന് സഞ്ജയ് ബസുവിനോട് സെപ്റ്റംബര്‍ 3 ന് ഏജന്‍സിക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പശ്ചിമ ബംഗാള്‍ പൊലീസിലെ രണ്ട് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരായ ശ്യാം സിംഗ്, ജ്ഞാനവന്ത് സിംഗ് എന്നിവരെയും സെപ്റ്റംബര്‍ 8, 9 തീയതികളില്‍ ഇതേ കേസില്‍ ഇഡി വിളിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: