മൈസൂര്‍: മൈസൂരില്‍ എംബിഎ വിദ്യാര്‍ത്ഥിനിടെ കൂട്ടബലാത്സംഗം ചെയ്തതിനും സുഹൃത്തിനെ ക്രൂരമായി ആക്രമിച്ചതിനും അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ് പറഞ്ഞു. അഞ്ചുപേരും തമിഴ്നാട്ടിലെ തിരുപ്പൂര്‍ ജില്ലയില്‍ നിന്നുള്ള തൊഴിലാളികളാണ്, പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണെന്ന് റിപ്പോര്‍ട്ടുണ്ട്.
പ്രതികളില്‍ ‘ഒരാള്‍ പ്രായപൂര്ത്തിയാകാത്തവനെ പോലെ ആണ്. 17 വയസുണ്ടെന്ന് കരുതുന്നു.അക്കാര്യം ഉറപ്പിക്കണം. പോലീസിന് സാങ്കേതികവും ശാസ്ത്രീയവുമായ തെളിവുകള്‍ ആവശ്യമാണെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. ചൊവ്വാഴ്ച രാത്രി ചാമുണ്ഡി ഹില്‍സിനു സമീപം ലളിതാദ്രിപുര നോര്‍ത്ത് ലേഔട്ടിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്.
സഹപാഠിയായ യുവാവിനൊപ്പം ബൈക്കിലെത്തിയ മഹാരാഷ്ട്ര സ്വദേശിനിയായ പെണ്‍കുട്ടിയെ രാത്രി 7 മണിയോടെ മദ്യലഹരിയിലായിരുന്ന സംഘം തടഞ്ഞു നിര്‍ത്തി. കൂടെയുണ്ടായിരുന്ന യുവാവിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം പെണ്‍കുട്ടിയെ ഒഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിച്ചു.
തുടര്‍ന്ന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞതായി സഹപാഠി പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. അവശനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ പ്രദേശവാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. പെണ്‍കുട്ടി ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: