കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ വിമാനത്താവളത്തിന് മുന്നിലുണ്ടായ കാബൂളിലെ ചാവേര്‍ സ്ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 170 ആയി ഉയര്‍ന്നു;. ഒട്ടേറെപ്പേര്‍ ഗുരുതരാവസ്ഥയിലായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 13 യു എസ് സൈനികരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റ 200 പേരില്‍ 18 യു എസ് സൈനികരും ഉള്‍പ്പെടുന്നു.
കൊല്ലപ്പെട്ടവരില്‍ മൂന്ന് ബ്രിട്ടീഷ് പൗരന്മാരും ഉള്‍പ്പെടുന്നു. രണ്ടു മുതിര്‍ന്നവരും ഒരു കുട്ടിയുമാണ് കൊല്ലപ്പെട്ടത്.
രണ്ട് ചാവേര്‍ സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി
അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ വിമാനത്താവളത്തിന് മുന്നിലുണ്ടായ രണ്ട് ചാവേര്‍ സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. ഒട്ടേറെപ്പേര്‍ ഗുരുതരാവസ്ഥയിലായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 13 യു എസ് സൈനികരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റ 143 പേരില്‍ 18 യു എസ് സൈനികരും ഉള്‍പ്പെടുന്നു.
ഈ സംഭവത്തോടെ യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെ അമേരിക്കയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അംഗങ്ങള്‍ പോലും വിമര്‍ശനങ്ങള്‍ ഉയര്‍ത്തി. വെള്ളിയാഴ്ച ലോകത്തോട് നടത്തിയ അഭിസംബോധനയില്‍ തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് പ്രഖ്യാപിച്ചിരുന്നു.
അതേ സമയം കാബൂള്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ വെള്ളിയാഴ്ച പുനരാരംഭിച്ചു. ബോംബ് സ്ഫോടനത്തോടെ താലിബാനില്‍ നിന്നും രക്ഷപ്പെടാനുള്ള അഫ്ഗാന്കാരുടെ തിക്കും തിരക്കും ഒഴിവാകുമെന്ന് കരുതിയത് വെറുതെയായി. വെള്ളിയാഴ്ച വീണ്ടും ആയിരക്കണക്കിനാളുകള്‍ എങ്ങിനെയെങ്കിലും അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപ്പെടാന്‍ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയില്‍ വീണ്ടും കാബൂള്‍ വിമാനത്താവളത്തില്‍ എത്തി.
ഇതിനിടെ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. കൊല്ലപ്പെട്ടവരില്‍ താലിബാന്‍കാരുമുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ സ്ഫോടനം ആസൂത്രണം ചെയ്ത ഐഎസ് ഐഎസ് ഖൊറാസന്റെ യൂണിറ്റില്‍ താലിബാനും പങ്കുള്ളതായി അഫ്ഗാന് മുന്‍ വൈസ് പ്രസിഡന്റ് അംറുള്ള സാലേ ആരോപിച്ചു.
ചാവേര്‍ ആക്രമണമാണ് കാബൂള്‍ വിമാനത്താവളത്തിലെ അബ്ബി ഗേറ്റിന് മുന്നില്‍ നടന്നത്. ഇവിടെയാണ് കൂടുതല്‍ പേര്‍ക്ക് ജീവഹാനിയുണ്ടായതും ഗുരുതരമായി പരിക്കേറ്റതും. വിമാനത്താവളത്തിന് സമീപത്തെ ബാരണ്‍ ഹോട്ടലിന് മുന്നില്‍ നടന്ന സ്ഫോടനത്തില്‍ പരിക്കുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് പറയുന്നു. ഇതിന് പിന്നാലെ വെടിവെപ്പും നടന്നു.
വിമാനത്താവളത്തിനരികിലുള്ള ഒരു കനാലിന് ചുറ്റും ഡസന്‍ കണക്കിന് മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നത് അഫ്ഗാന് മാധ്യമപ്രവര്‍ത്തകര്‍ ചിത്രീകരിച്ച വിഡിയോയില്‍ കാണാം. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പെട്ടിട്ടുണ്ട്.
കാബൂള്‍ വിമാനത്താവളത്തിന് സമീപം ചാവേര്‍ ബോംബാക്രമണം നടന്നേക്കുമെന്ന് യുഎസും ബ്രിട്ടനും നാറ്റോയും പെന്റഗണും മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: