കാബൂള്‍: അഫ്ഗാനിസ്ഥാന് ഹമീദ് കര്‍സായി വിമാനത്താവളത്തിന് പുറത്തെ ചാവേര്‍ ആക്രമണത്തിന് പിന്നാലെ രക്ഷാ ദൗത്യം അവസാനിപ്പിച്ച് വിദേശ രാജ്യങ്ങള്‍. പ്രദേശത്ത് ഇനിയും ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകളെ തുടര്‍ന്നാണ് രാജ്യങ്ങള്‍ രക്ഷാ ദൗത്യം ഉപേക്ഷിക്കുന്നത്. താലിബാന് ഭരണം കയ്യേറിയതിന് പിന്നാലെ രാജ്യങ്ങള്‍ക്ക് അവരുടെ പൗരന്മാരെ ഒഴിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു. 31നുള്ളില്‍ ഒഴിപ്പിക്കണമെന്നായിരുന്നു താലിബാന്റെ നിര്‍ദ്ദേശം.
എന്നാല്‍ അഫ്ഗാന് പൗരന്മാര് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതില്‍ താലിബാന് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് കാബൂള്‍ വിമാനത്താവളത്തില്‍ ഐഎസ് സ്ഫോടനമുണ്ടായത്. 95 ഓളം പേരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 13 പേര് യുഎസ് സൈനികരാണ്. പ്രദേശത്ത് ഇനിയും സ്ഫോടന സാധ്യത കണക്കിലെടുത്താണ് വിദേശ രാജ്യങ്ങള്‍ ഇപ്പോള്‍ രക്ഷാ ദൗത്യം നിര്‍ത്തുന്നത്.
അഫ്ഗാനില്‍നിന്നുള്ള ഒഴിപ്പിക്കല്‍ കുറച്ചുസമയത്തിനുള്ളില്‍ അവസാനിപ്പിക്കാനാണ് യുകെയുടെ തിരുമാനം. ഓഗസ്റ്റ് മധ്യം മുതല്‍ ഇതുവരെ ബ്രിട്ടീഷ് പൗരന്മാരും അഫ്ഗാനികളും ഉള്‍പ്പെടെ 14,000 പേരെയാണ് യുകെരക്ഷപ്പെടുത്തിയത്. അഫ്ഗാനില്‍നിന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായി സ്പെയിനും അറിയിച്ചു. സ്പെയിന്റെ അവസാനത്തെ രണ്ട് രക്ഷാദൗത്യ വിമാനങ്ങള്‍ ദുബായിലെത്തിയതിന് പിന്നാലെയാണ് സ്പെയിന് ഇക്കാര്യം അറിയിച്ചത്. താലിബാന് അഫ്ഗാനില്‍ അധികാരം പിടിച്ചതിനു പിന്നാലെ ഒരാഴ്ചയിലധികമാണ് സ്പെയിന് രക്ഷാദൗത്യം നടത്തിയത്.
രക്ഷാ ദൗത്യം നിര്‍ത്തിയതായി ജര്‍മ്മനിയും അറിയിച്ചിട്ടുണ്ട്. 4000 അഫ്ഗാന് പൗരന്മാര് അടക്കം 45 രാജ്യങ്ങളില്‍ നിന്നുള്ള 5347 പേരെയാണ് ജര്‍മ്മനി ഇതുവരെ രക്ഷപ്പെടുത്തിയത്. അഫ്ഗാനില്‍ നിന്നുള്ള ആളുകളുമായി സൈനിക വിമാനം താഷ്കന്റില്‍ എത്തിയതിന് പിന്നാലെയാണ് രക്ഷാ ദൗത്യം നിര്‍ത്തുന്നതായി ജര്‍മ്മനി അറിയിച്ചത്. യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളും അഫ്ഗാനിസ്ഥാനിലെ രക്ഷാദൗത്യം അവസാനിപ്പിക്കുകായാണ്.
അതേസമയം ഇനിയും കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍. കാബൂളില്‍നിന്ന് ഒരുലക്ഷത്തിലധികം ആളുകളെ രക്ഷപ്പെടുത്തിയതായി വ്യാഴാഴ്ച യുഎസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം ആയിരത്തോളം അമേരിക്കക്കാരും പതിനായിരക്കണക്കിന് അഫ്ഗാനികളും ഒഴിപ്പിക്കലിനായി കാത്തുനില്ക്കുന്നതായാണ് നിഗമനം. എന്നാല്‍ രക്ഷാ ദൗത്യം ഇന്ന് കൂടി തുടരുമെന്ന് ഫ്രാന്‍സ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: