തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സ്ഥിതി കൈവിട്ടു പോകുന്ന അവസ്ഥയില്‍ വീണ്ടും ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ട്രിപ്പിള്‍ ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണണാകും ഉണ്ടാകുക. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രം അനുവദിക്കും. അത്യാവശ്യയാത്രകള്‍ മാത്രമേ അനുവദിക്കൂ. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വര്‍ധനയാണ് കോവിഡ് നിരക്കില്‍ ഉണ്ടാകുന്നത്. കോവിഡ് നിയന്ത്രണത്തില്‍ പിണറായി സര്‍ക്കാര്‍ പാളിയെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്നാണ് വീണ്ടും ലോക്ക്ഡൗണുമായി സര്‍ക്കാര്‍ രംഗത്തു വന്നത്.
അതേസമയം, ഇന്നലെ കേരളത്തില്‍ ഇന്ന് 30,007 പേര്‍ക്കാണ്് കോവിഡ്19 സ്ഥിരീകരിച്ചത്. എറണാകുളം 3872, കോഴിക്കോട് 3461, തൃശൂര്‍ 3157, മലപ്പുറം 2985, കൊല്ലം 2619, പാലക്കാട് 2261, തിരുവനന്തപുരം 1996, കോട്ടയം 1992, കണ്ണൂര്‍ 1939, ആലപ്പുഴ 1741, പത്തനംതിട്ട 1380, വയനാട് 1161, ഇടുക്കി 900, കാസര്‍ഗോഡ് 613 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: