Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുറഞ്ഞ പലിശയ്‌ക്ക് വായ്‌പ; ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ് നടത്തിയ വന്‍ സംഘം പിടിയില്‍; പിന്നില്‍ ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ മലയാളികള്‍

ഇടപാടുകാരെ ബന്ധപ്പെടുന്നതിനും സന്ദേശങ്ങളും, രേഖകളും കൈമാറി ചതിയില്‍ കുടുക്കുന്നതിനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകളുടെ പേരും വിലാസവും ഉപയോഗിച്ചാണ് സിം കാര്‍ഡുകളാണ് പ്രതികള്‍ സംഘടിപ്പിച്ചിരുന്നത്. ഇത്തരത്തില്‍ സിം കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന് ഡല്‍ഹി കേന്ദ്രീകരിച്ച് ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2021, 02:45 pm IST
in Kerala

തൃശൂര്‍: ഓണ്‍ലൈനിലൂടെ കുറഞ്ഞ പലിശയ്‌ക് ലോണ്‍ സംഘടിപ്പിച്ചു നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന സംഘത്തെ തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ മലയാളികളാണ് തട്ടിപ്പിനു പിന്നില്‍.  ഡല്‍ഹി കേന്ദ്രീകരിച്ചാണ് തട്ടിപ്പു സംഘം പ്രവര്‍ത്തിച്ചിരുന്നത്.  ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കി, ഡോക്കുമെന്റേഷനോ, മറ്റ് നൂലാമാലകളോ ഒന്നുമില്ലാതെ കുറഞ്ഞ പലിശക്ക് ലോണ്‍ സംഘടിപ്പിച്ചു നല്‍കാം എന്ന എസ്.എം.എസ് സന്ദേശം പൊതുജനങ്ങള്‍ക്ക് അയക്കുകയാണ് തട്ടിപ്പുകാര്‍ ആദ്യം ചെയ്യുന്നത്. ആവശ്യക്കാര്‍ക്ക് ബന്ധപ്പെടുന്നതിനായി ഒരു ഫോണ്‍ നമ്പറും നല്‍കും. പ്രസിദ്ധമായ ധനകാര്യ സ്ഥാപനങ്ങളോട് സാമ്യമുള്ള പേരിനൊപ്പം നല്‍കുന്ന ഈ ഫോണിലേക്ക് തിരികെ വിളിക്കുന്നവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി, ഇവരോട് നയത്തില്‍ സംസാരിക്കുകയാണ് തട്ടിപ്പുകാര്‍ ചെയ്യുക. അതിനുശേഷം ലോണ്‍ പ്രോസസിങ്ങ് ഫീസ്, നികുതി, ഡിമാന്റ് ഡ്രാഫ്റ്റ് ഫീസ്, പണം എക്കൗണ്ടിലേക്ക് അടക്കുന്നതിനുള്ള ചെറിയ ഫീസ് തുടങ്ങി വിവിധ ആവശ്യങ്ങള്‍ പറഞ്ഞുകൊണ്ട് ചെറിയ ചെറിയ തുകകളായി തട്ടിപ്പുകാര്‍ പറയുന്ന ബാങ്ക് എക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിപ്പിക്കും. വിശ്വാസ്യത വരുത്തുന്നതിനായി ലോണ്‍ പാസ്സാക്കി നല്‍കിയ രസീതുകളും, രേഖകളും, പണം ഇടപാടുകാരന്റെ ബാങ്ക് എക്കൗണ്ടില്‍ നിക്ഷേപിച്ചതിന്റെ രസീതും ഇടപാടുകാര്‍ക്ക് വാട്‌സ് ആപ്പ് വഴി അയച്ചു കൊടുക്കുകയും ചെയ്യും.  ഇതെല്ലാം വിശ്വസിച്ച് ചെറിയ ചെറിയ തുകകളായി ഇടപാടുകാരന്‍ ഓരോ തവണയും തട്ടിപ്പുകാര്‍ക്ക് പണം കൈമാറിക്കൊണ്ടിരിക്കുകയും ചെയ്യും. ലോക്ക്‌ഡൗണ്‍ കാലത്ത് ബിസിനസ് മന്ദീഭവിച്ചതും, ജോലികള്‍ നഷ്ടപ്പെട്ട് വരുമാനം നിലച്ച അത്യാവശ്യക്കാരാണ് ഇത്തരത്തില്‍ തട്ടിപ്പുകാരുടെ വലയില്‍ വീണത്.  

ഇടപാടുകാരെ ബന്ധപ്പെടുന്നതിനും സന്ദേശങ്ങളും, രേഖകളും കൈമാറി ചതിയില്‍ കുടുക്കുന്നതിനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകളുടെ പേരും വിലാസവും ഉപയോഗിച്ചാണ് സിം കാര്‍ഡുകളാണ് പ്രതികള്‍ സംഘടിപ്പിച്ചിരുന്നത്. ഇത്തരത്തില്‍ സിം കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന് ഡല്‍ഹി കേന്ദ്രീകരിച്ച് ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.  

ഇടപാടുകാരോട് പണം നിക്ഷേപിക്കുന്നതിനായി ആവശ്യപ്പെട്ടിരുന്ന ബാങ്ക് എക്കൗണ്ടുകളും വ്യാജം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സാധാരണക്കാരുടെ പേരിലുള്ള ബാങ്ക് എക്കൗണ്ടുകളാണ് പ്രതികള്‍ ഉപയോഗിച്ചു വന്നിരുന്നത്. ഇടപാടുകാര്‍ നിക്ഷേപിക്കുന്ന പണം തട്ടിപ്പുകാര്‍ എടിഎം കാര്‍ഡ് ഉപയോഗിച്ച് പിന്‍വലിക്കുകയാണ് പതിവ്. ബാങ്ക് എക്കൗണ്ട് ഉടമയേയും, മൊബൈല്‍ഫോണ്‍ ഉടമയേയും അന്വേഷിച്ച് പോലീസുദ്യോഗസ്ഥര്‍ എത്തുമ്പോള്‍ പിടിക്കപ്പെടാതിരിക്കുന്നതിനുവേണ്ടിയാണ് ഇത്.  

ഓരോ ഇടപാടുകാരനോട് സംസാരിക്കുകയും പരമാവധി പണം തട്ടിയെടുക്കുകയും ചെയ്തു കഴിയുന്നതോടെ സിം കാര്‍ഡുകള്‍ നശിപ്പിച്ചുകളയുകയും, എക്കൗണ്ടില്‍ നിന്നും പണം മുഴുവനായി പിന്‍വലിക്കുകയും ചെയ്യും. തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ് ഇടപാടുകാരന്‍ പിന്നീട് ഇവരെ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ പരാജയപ്പെടുകയും ചെയ്യും.  

ഡോക്കുമെന്റേഷനും, നടപടിക്രമങ്ങളുമില്ലാതെ കുറഞ്ഞ പലിശക്ക് 10 ലക്ഷം രൂപ ലോണ്‍ നല്‍കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്  ഈ തട്ടിപ്പു സംഘം തൃശൂര്‍ സ്വദേശിയായ യുവതിയില്‍ നിന്നും തവണകളായി തട്ടിയെടുത്തത് 5 ലക്ഷം രൂപ. ഈ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃശൂര്‍ സിറ്റി പോലീസ് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാവുന്നത്.  

വെസ്റ്റ് ഡല്‍ഹി രഘുബീര്‍ നഗറില്‍ താമസിക്കുന്ന വിനയപ്രസാദ് (23), ഇയാളുടെ സഹോദരന്‍ വിവേക് പ്രസാദ് (23), ചേര്‍ത്തല പട്ടണക്കാട് വെട്ടക്കല്‍ പുറത്താംകുഴി വീട്ടില്‍ ഗോകുല്‍ (25), വെസ്റ്റ് ഡല്‍ഹി രജ്ദീര്‍ നഗറില്‍ താമസിക്കുന്ന ജിനേഷ് (25), ചെങ്ങന്നൂര്‍ പെരിങ്ങാല വൃന്ദാവനം വീട്ടില്‍ ആദിത്യ (21), കോഴിക്കോട് നെല്ലിക്കോട് സ്വദേശി അഭയ് വാസുദേവ് (21) എന്നിവരെയാണ്  തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റു ചെയ്തത്. തൃശ്ശൂര്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ എ അഷറഫ്, സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ സി.എ സുനില്‍കുമാര്‍, എം. ഓ. നൈറ്റ്, കെ.എസ് സന്തോഷ്, അസി. സബ് ഇന്‍സ്‌പെക്ടര്‍ ഫൈസല്‍ ആര്‍. എന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍  വിനു കുര്യാക്കോസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനോദ് ശങ്കര്‍, കെ.കെ. ശ്രീകുമാര്‍, വി.ബി. അനൂപ്, എം.പി. ശരത്ത് , വിഷ്ണു കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags: delhiപോലീസ്ഓണ്‍ലൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരി ലഷ്കർ ഇ തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോണിനെ ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു ; പിടിയിലായത് തീവ്രവാദ റിക്രൂട്ട്‌മെന്റുകളുടെ ആസൂത്രകൻ

India

സ്വന്തം രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കായി ദശലക്ഷക്കണക്കിന് ദൽഹി നിവാസികളുടെ പദ്ധതികൾ എഎപി തടഞ്ഞുവച്ചു : ആം ആദ്മി പാർട്ടിയെ വിമർശിച്ച് പ്രധാനമന്ത്രി

Kerala

ദൽഹിയിൽ ഭീകരാക്രമണ മുന്നറിയിപ്പ്; ലഷ്‌കർ-ഇ-തൊയ്ബ ചെങ്കോട്ടയ്‌ക്കും ചാന്ദ്‌നി ചൗക്കിനും സമീപത്തും സ്‌ഫോടനങ്ങൾക്ക് പദ്ധതിയിടുന്നു

India

നമോ ഭാരത് ഇടനാഴി : ദൂരങ്ങൾ മണിക്കൂറുകളിൽ നിന്ന് മിനിറ്റുകളായി കുറയും, ഫെബ്രുവരി 22 നമോ ഭാരത് ഇടനാഴിയുടെ യാത്രയിലെ ഒരു നാഴികക്കല്ലായിരിക്കും

India

ദൽഹിയിലെ ജനങ്ങൾക്ക് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ വക വലിയ സമ്മാനം : 2100 കോടി രൂപയുടെ ജലപദ്ധതികൾ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.