ന്യൂദല്‍ഹി: കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം നടന്ന ബോംബ് സ്ഫോടനങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ലോകം ഒന്നിക്കേണ്ടതിന്റെ ആവശ്യകത ഈ ആക്രമണങ്ങള്‍ അടിവരയിടുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളോട് രാജ്യം ഐക്യദാര്‍ഢ്യം അറിയിച്ചു.
കാബൂളിലെ ബോംബ് സ്ഫോടനങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. ഈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. തീവ്രവാദത്തിനെതിരെയും തീവ്രവാദികള്‍ക്ക് അഭയകേന്ദ്രങ്ങള്‍ നല്കുന്ന എല്ലാവരോടും ലോകം ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്റെ ആവശ്യകതയെ ഇന്നത്തെ ആക്രമണങ്ങള്‍ ശക്തിപ്പെടുത്തുന്നെന്നും വിദേശാകാര്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, ബുധനാഴ്ച, ഇന്ത്യന്‍ വ്യോമസേനയുടെ സി -17 ട്രാന്‍സ്പോര്‍ട്ട് വിമാനം ഉപയോഗിച്ച് കാബൂളില്‍ നിന്ന് കുറഞ്ഞത് 180 പേരെ ഒഴിപ്പിക്കാനുള്ള പദ്ധതി ഇന്ത്യ പൂര്‍ത്തിയാക്കി. താലിബാന് ഏര്‍പ്പെടുത്തിയ വിവിധ ചെക്ക്പോസ്റ്റുകളും മറ്റ് പരിമിതികളും കാരണം, 140 ലധികം യാത്രക്കാര്ക്കക്ക്, പ്രധാനമായും അഫ്ഗാന് സിഖുകാര്‍ക്കും ഹിന്ദുക്കളും, ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: